ഡബ്ലിന്‍: പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്കിലേയ്ക്കുള്ള അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ മരിയൻ തീർത്ഥാടനം മെയ് 21 ശനിയാഴ്ച്ച രാവിലെ 10.00 ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. ആഘോഷമായ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും.
ഐറിഷ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ചു ബിഷപ്പ് എമോൺ മാർട്ടിൻ, തൂം അതിരൂപത ആർച്ച്ബിഷപ് ഫ്രാൻസിസ് ഡഫി, യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്, നോക്ക് തീർത്ഥാടനകേന്ദ്രം ഡയറക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് എന്നിവർ നോക്ക് തീർത്ഥാടനത്തിന് പ്രാർത്ഥനാശംസകൾ നേർന്നു.
കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവരുടെ നേത്രത്വത്തിലാണ് പ്രദക്ഷണം നടത്തപ്പെടുക. അയർലണ്ടിലെ വിവിധ ഇടവകകളിൽ ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും.
അയർലണ്ടിലെ ലിവിങ് സെർട് പരീക്ഷയിലും ജൂനിയർ സെർട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ കുടുംബങ്ങളെയും ആദരിക്കും.
സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പടത്തിപ്പറമ്പിലിന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയർലണ്ടിലെ 35 കുർബാന സെന്ററുകളിൽനിന്നായി മൂവായിരത്തോളം വിശ്വാസികൾ നോക്ക് തീർത്ഥാടനത്തിൽ പങ്കെടുക്കും.
തീർത്ഥാടനത്തിന്റെ ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടകാട്ട് (ഡബ്ലിൻ) ലോക്കൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ) എന്നിവരുടെ നേത്രത്വത്തിൽ വിപിലുമായ ഒരുക്കങ്ങൾ നടന്നു വരുന്നു. സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ ഫാ. റോബിൻ (ലിമെറിക്ക്) ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മുറേലി (ബെൽ ഫാസ്റ്റ്), ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ (ബെല്‍ഫാസ്‌റ്) ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ (കോര്‍ക്), ഫാ. അക്വിനോ (വെക്‌സ്‌ഫോര്ഡ്), ഫാ. പോള്‍ തെറ്റയില്‍ (ക്ലോണ്‍മേല്‍), ഫാ. ജോമോന്‍ കാക്കനാട്ട് (വാട്ടര്‍ഫോര്‍ഡ്), ഫാ. മാര്‍ട്ടിന്‍ പൊറോക്കാരന്‍ (കില്‍ക്കെനി), ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ (ഡണ്‍ഡാല്‍ക്ക് ), ഫാ. ജെയ്സണ്‍ കുത്തനാപ്പിള്ളി (തുള്ളാമോര്‍), ഫാ. ജോഷി പൊറോക്കാരന്‍ (ഡെറി – പോര്ടഡൗണ്‍), എസ്. എം വൈ എം യൂറോപ്പ് കോര്‍ഡിനേറ്റര്‍ ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവര്‍ വിവിധ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
നോക്ക് മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പടത്തിപ്പറമ്പില്‍ നാഷണല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. പോള്‍ മുറേലി എന്നിവര്‍ അറിയിച്ചു.