ആദ്യ വിവാഹത്തിന്റെ പേരില്‍ ഇന്ത്യന്‍ യുവാവിന് റസിഡന്‍സി പെര്‍മിറ്റ് വിലക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇപ്പോൾ 32 വയസ്സുള്ള ഇയാൾ 2013 മാർച്ചിൽ ഇവിടെ എത്തിയെന്നും 2014 സെപ്തംബർ വരെ സ്റ്റുഡന്റ് വിസയിൽ തുടരാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ജഡ്ജി അറിയിച്ചു. ആദ്യ വിവാഹം വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നീതി മന്ത്രി ഇദ്ദേഹത്തിന് റസിഡന്‍സി പെർമിഷൻ വിലക്കിയത്.
അയർലണ്ടിൽ 2013 മാര്‍ച്ചിൽ ഇന്ത്യക്കാരനായ യുവാവ് പഠിക്കാനായി ഒരു വർഷത്തെ വിസയില്‍ എത്തി. 2014 സെപ്തംബര്‍ വരെയായിരുന്നു വിസ കാലയളവ്. 2015 ല്‍ യുവാവ് പോര്‍ച്ചുഗീസ് യുവതിയെ ആദ്യ വിവാഹം കഴിക്കുകയും ഐറിഷ് റസിഡന്‍സി പെര്‍മിറ്റിന് അപേക്ഷിക്കുകയും ചെയ്‌തു. എന്നാൽ ഈ പോർച്ചുഗീസ് വിവാഹ ഉടമ്പടി വ്യാജമാണെന്നും പെർമിഷൻ നൽകാൻ ആകില്ല എന്നും സർക്കാർ തീരുമാനം ഉണ്ടായി.
അതായത് 32കാരനായ ഇന്ത്യൻ യുവാവുമായുണ്ടാക്കിയത് പണത്തിന്റെ പുറത്താണെന്ന് എന്നും കരാറില്‍ ഏര്‍പ്പെടാന്‍ മാത്രമാണ് പോര്‍ച്ചുഗലില്‍ നിന്ന് അയര്‍ലണ്ടിലെത്തിയതെന്നും 2015 ല്‍ ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ നടന്ന അന്വേഷണത്തിൽ പോര്‍ച്ചുഗീസ് യുവതി സമ്മതിച്ചു. ഗാർഡ ഇദ്ദേഹത്തിന്റെ താമസ വിസ തടയുകയും ചെയ്‌തു.
കാര്യങ്ങൾ ഇങ്ങനെ ആയെങ്കിലും രണ്ടാമതായി പോളിഷ് പെണ്‍കുട്ടിയെയാണ് യുവാവ് വിവാഹം കഴിച്ചത്. ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റില്‍ ജോലി ചെയ്‌തിരുന്ന ഒരു പോളിഷ് യുവതിയുമായി ഇദ്ദേഹം ഒരുമിച്ചു താമസിച്ചു തുടങ്ങി. അതിന്റെ പേരില്‍ വീണ്ടും റസിഡന്‍സി പെര്‍മിറ്റിന് അപേക്ഷ നല്‍കി. എന്നാൽ മുൻപ് നടന്ന വ്യാജ വിവാഹത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി അപേക്ഷ നിരസിച്ചു. നാടുകടത്താനും ഉത്തരവിട്ടു.
ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയിലെത്തിയത്. ചെറുപ്പം മുതല്‍ അയര്‍ലണ്ടില്‍ ജീവിക്കുന്ന പോളിഷ് പെൺകുട്ടിയ്ക്ക് പണം വാങ്ങി വിവാഹിതയാകേണ്ട കാര്യമില്ലെന്നും 2016 മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന യുവതിയ്ക്ക് താങ്ങും തണലുമായി ഇദ്ദേഹമുണ്ടെന്ന വസ്തുതയും കോടതി പരിഗണിച്ചു.
ഒരു പോളിഷ് സ്ത്രീയുമായി പിന്നീട് നടന്ന ബന്ധത്തെക്കുറിച്ചുള്ള തെളിവുകൾ പരിശോധിക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടതിനാൽ ഇക്കാര്യത്തിൽ നീതി മന്ത്രിയ്ക്ക് പിശകു പറ്റിയെന്നും വീണ്ടും പരിഗണിക്കണമെന്നും ജസ്റ്റിസ് ആന്റണി ബാർ നിര്‍ദ്ദേശിക്കകയായിരുന്നു.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- Telegram Join : https://t.me/+nSjzAWg3jZYwZTNk
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland