വാഹനങ്ങളില്‍ സണ്‍ ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ല. വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതുപോലെ തന്നെ, വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പിഴ ഈടാക്കുന്നത് അതിന്റെ വിസിബിലിറ്റി പരിശോധിച്ചിട്ടാണ്. വിസിബിലിറ്റി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഒരു റൂളിംഗ് ഉണ്ട്. റൂളിംഗിന്റെ ബേസിലാണ് പിഴ ഈടാക്കുന്നത്. വിൻഡോ ഗ്ലാസിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പാക്കുന്നതിന് വേണ്ടിയുളളതാണ് 2021 ൽ ഇറക്കിയിട്ടുള്ള നിയമഭേദഗതിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുതെന്ന് കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടും. നിലവില്‍ വാഹനങ്ങളില്‍ സണ്‍ ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടായി കാണേണ്ട വിഷയമാണത്.
നിയമഭേദഗതിയിൽ ഗ്ലൈസിംഗ് ഗ്ലാസസ് എന്നാണ് പറയുന്നത്. ഗ്ലൈസിംഗ് ഗ്ലാസസിന്റെ പ്രോപ്പർട്ടിയെക്കുറിച്ച് കൃത്യമായി, ബിഐഎസ് സ്റ്റാൻഡേർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ഗ്ലാസുകൾ ഭാവിയിൽ വാഹനങ്ങളിൽ ഉപയോഗിക്കാം എന്നാണ് ആ ഭേദഗതി പറയുന്നത്. വെബ്സൈറ്റ് പരിശോധിച്ചാൽ മനസ്സിലാകും. ബിഐഎസ് സ്റ്റാൻഡേർഡ്സിൽ ഗ്ലൈസിംഗ് ഗ്ലാസിന്റെ സ്പെസിഫിക്കേഷൻ കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ഗ്ലാസുകൾ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. ഗ്ലേസിംഗ് ഗ്ലാസിൽ ഒരു പ്ലാസ്റ്റിക് ലേയർ വരുന്നു എന്നുള്ളതാണ്.
അതാണ് ഇപ്പോൾ ചിലർ പ്ലാസ്റ്റിക് അഫിക്സ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്ന് പറയുന്നത്. രണ്ടും രണ്ടാണ്. ഗ്ലേസിംഗ് മെറ്റീരിയലുകൾക്ക് പ്രകാശ സുതാര്യത മാനദണ്ഡം മാത്രമല്ല, മറ്റ് കർശന പരിശോധനകൾ കൂടി ബിഐഎസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവയെല്ലാം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
അത്തരം സ്റ്റാൻഡേർഡ്സ് ഉള്ള ഗ്ലാസസ് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. അതിൽ ഒരു പ്ലാസ്റ്റിക് ലെയർ വരുന്നു. അതിനർത്ഥം ഗ്ലാസിൽ പ്ലാസ്റ്റിക് ലെയർ ഒട്ടിക്കാമെന്നല്ല. അത്തരം ഗ്ലാസ് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല എന്നതാണ്.
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland