യുകെ:കൊടും കുറ്റവാളി മലയാളി അരവിന്ദൻ ബാലകൃഷ്ണൻ (81) സെല്ലില്‍ മരിച്ചു.
മകളെയടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച് കേസില്‍ അറസ്റ്റിലായ പ്രതി ജയില്‍ ആയിരുന്നു.
കേസിലെ കുറ്റവാളിയായ മലയാളി അരവിന്ദന് 2016 മുതല്‍ 23 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചു ജയിലില്‍ കഴിയവെ ആണ് മരണപ്പെട്ടത്. ഡാർട്ട് മൂര്‍ ജയില്‍ ആയിരുന്നു. മാവോയിസ്റ്റ് നേതാവായിരുന്ന ഇയാൾ ‘കോമ്രേഡ് ബാല’ എന്നാണു സ്വയം വിശേഷിപ്പിച്ചിരുന്നതും അനുയായികളെക്കൊണ്ട് വിളിപ്പിച്ചിരുന്നതും.
കേരളത്തിൽ ജനിക്കുകയും യുകെ യിലേക്ക് കുടിയേറി താമസമാക്കുകയും ചെയ്ത ഇയാൾ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു യുകെയില്‍ സജീവമായി പ്രവര്‍ത്തിച്ചു. ലണ്ടനിലെ ‘ഫാഷിസ്റ്റ് സർക്കാരിനെ’ അട്ടിമറിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇവിടെ ‘വർക്കേഴ്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസം–ലെനിനിസം– മാവോ സെദുങ് തോട്ട്’ എന്ന പേരിൽ രഹസ്യ മാവോയിസ്റ്റ് കമ്യൂൺ ഉണ്ടാക്കി. ലോകത്തെ രക്ഷിക്കാന്‍ തനിക്കും മാവോയിക്കും മാത്രമേ കഴിയൂ എന്ന് പ്രചരിപ്പിച്ചു.
അനുയായികളെ സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്നു പതിറ്റാണ്ടോളം പൂട്ടിയിരുന്നു. ഇയാൾ വനിതാ അനുയായികളെയും കുട്ടികളെയും തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തു.
2013ൽ തടവിൽനിന്നു രക്ഷപ്പെട്ട മകൾ കാത്തി മോർഗൻ–ഡേവിസ് ആണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.