നോർത്താംപ്റ്റൻ : കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിലെ ആംബുലൻസ് നേഴ്സായിരുന്ന കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി ശ്രീ വിനോദ് സെബാസ്റ്റ്യനാണ് (39) ഏപ്രിൽ 4 തിങ്കളാഴ്ച്ച യു കെ യിലെ നോർത്താംപ്റ്റനിൽ നിര്യാതനായത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ യു കെ യിൽ എത്തിയത്. എട്ട് മാസം മുൻപ് മാത്രമാണ് ശ്രീ വിനോദ് സെബാസ്റ്റ്യൻ കുടുംബത്തോടൊപ്പം യു കെ യിലേക്ക് കുടിയേറിയത്.
രാവിലെ തോന്നിയ വയറ് വേദന കൂടുതൽ അസഹനീയമായതോടെ നോർത്താംപ്ട്ടൺ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കെ രണ്ട് മണിക്കൂറ് കൊണ്ട് ആരോഗ്യ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ആന്തരിക രക്തസ്രാവും തുടർന്ന് ഉണ്ടായ ഹൃദയഘാതവുമാണ് മരണ കാരണമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഭാര്യ : എലിസബത്ത് വിനോദ്. മൂന്നു മക്കളുണ്ട്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
🔘Vacancies: Paediatrics Medical/Surgical Ward Nurses | Interviews on the March 23rd 2022
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland