9-10 നൂറ്റാണ്ടുകളിലുള്ളതെന്ന് കരുതപ്പെടുന്ന പുരാവസ്തുക്കൾ ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് കൈമാറി
ഇന്ന് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ ഓണ്‍ലൈന്‍ മീറ്റിംഗിന് മുന്നോടിയായാണ് പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് കൈമാറിയത്.
ഓസ്ട്രേലിയയില്‍ നിന്ന് തിരികെയെത്തിയ ഈ പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിച്ചു. പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയ്ക്ക് തന്റെ നന്ദി അറിയിച്ചു
29 പുരാവസ്തുക്കൾ, ശിവനും ശിഷ്യന്മാരും, ശക്തിയെ ആരാധിക്കുന്നതും, മഹാവിഷ്ണുവിനെയും രൂപങ്ങളും, ജൈന പാരമ്പര്യം, ഛായാചിത്രങ്ങൾ, അലങ്കാര വസ്തുക്കൾ. തുടങ്ങിയവ ഉൾപ്പടെ തീമുകൾ അനുസരിച്ച് പുരാവസ്തുക്കൾ 6 വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
9-10 നൂറ്റാണ്ടുകളിലുള്ളതെന്ന് കരുതപ്പെടുന്നവയാണ് ഈ പുരാവസ്തുക്കള്‍. മണല്‍ക്കല്ല്, മാര്‍ബിള്‍, വെങ്കലം, താമ്രം, കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പങ്ങളും ചിത്രങ്ങളുമാണ് ഇവ. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കളാണ് ഇവ.
#WATCH | PM Modi inspects the 29 antiquities which have been repatriated to India by Australia. The antiquities range in 6 broad categories as per themes – Shiva and his disciples, Worshipping Shakti, Lord Vishnu and his forms, Jain tradition, portraits and decorative objects. pic.twitter.com/uQiKdlCdtX
— ANI (@ANI) March 21, 2022
📚READ ALSO:
🔘Vacancies: Paediatrics Medical/Surgical Ward Nurses | Interviews on the March 23rd 2022
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland