ഡബ്ലിൻ : അയർലണ്ട് നാഷണൽ പിതൃവേദി ഉദ്ഘാടനവും,വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളും (കൃപാവരം) മാർച്ച് 19 ന് സൂം വഴി ഭക്തിസന്ദ്രമായി ആചരിച്ചു. ഡബ്ലിൻ മതബോധന ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട് നൊവേന അർപ്പിച്ചു.
നാഷണൽ പിതൃവേദിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും, ബൈലോ സമർപ്പണവും യൂറോപ്പ് സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ, ബിഷപ്പ് റവ. ഡോ. സ്റ്റീഫൻ ചിറപ്പണത്ത് നിർവഹിച്ചു.സമ്പത്തിൽ നിന്നും സാബത്തിലേക്കുള്ള മാറ്റമാണ് കുടുംബങ്ങൾ കൈവരിക്കേണ്ടതെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗം നടത്തി. പിതൃവേദി നാഷണൽ കോ ഓർഡിനേറ്റർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, സീറോ മലബാർ അപ്പസ്തൊലിക് സെക്രട്ടറി അൽഫോൻസ ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു നാഷണൽ പിതൃവേദി പ്രസിഡണ്ട് തോംസൺ തോമസ് സ്വാഗതവും സെക്രട്ടറി ഫ്രാൻസിസ് ജോസഫ് നന്ദിയും പറഞ്ഞു.
ഔസേപ്പ് പിതാവിനെക്കുറിച്ചുള്ള കവിത 'നീതിമാൻ ' വൈസ് പ്രസിഡണ്ട് രാജു കുന്നക്കാട്ട് ആലപിച്ചു.ബിനു കെ പി, ആദം ബിനു,ആമോസ് ബിനു (ബെൽഫാസ്റ്) എന്നിവർ ഗാനങ്ങളാലപിച്ചു.
വിശുദ്ധ ഔസേപ്പ് പിതാവിനെയും പരിശുദ്ധ മറിയത്തേയും ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് മത്സരം റിയ തോംസൺ നയിച്ചു. ഓവറോൾ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8 ജോർഡി വർഗീസ്(ഫിസ്ബോറോ ), ആബേൽ നിലീഷ് (ബ്ലാക്ക് റോക്ക് ), ജെറിൻ വർഗീസ് (ബ്രേ)എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എയ്ഞ്ചൽ റോജി (ബെൽഫാസ്റ്റ് ), ഹന്ന വിൻസെന്റ് ( ബ്ലാക്‌റോക്ക്), ജോയൽ വർഗീസ് ( ബ്രേ ), എയ്ഞ്ചെൽ റോയി (ബ്രേ ), ഹെവൻ രാജു ( ബെൽഫാസ്റ്റ് ), മിലൻ ജോൺ (ബ്രേ ), ടോം ജെറോം, ലിസ് ബിനു,ഹന്ന ബിനു (ബ്രേ ) തുടങ്ങിയവരും സമ്മാനർഹരായി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും .എല്ലാ ദിവസത്തെയും ക്വിസ് മത്സരം നയിക്കുവാൻ നാഷണൽ പിതൃവേദിയുടെയും സെറീന ജോയിസിന്റെയും നേതൃത്വത്തിൽ യുവതീ യുവാക്കൾക്ക് പരിശീലനം നൽകിയിരുന്നു.
മിഷ മാത്യു ( ഡണ്ടാൽക്ക് )ഡെൽജിത് ജോമോൻ ( ബെൽഫാസ്റ്റ് ), അനഘ ആന്റു (താല ), ആൻ റിയ ആനന്ദ് (ഡണ്ടാൽക്ക് ), റിയ തോംസൺ(ബ്രേ ) തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ക്വിസ് മത്സരം നയിച്ചു.
സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ടിബി മാത്യു, സെക്രട്ടറി ജിൻസി ജിജി, ഡബ്ലിൻ നാഷണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, പിതൃവേദി നാഷണൽ ട്രഷറർ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യൻ (നോർത്തേൺ അയർലണ്ട് ), എക്സിക്യൂട്ടീവ് അംഗം ജിയോ ജോസഫ് ( ഗോൾവേ )ഡബ്ലിൻ റീജിയൻ പ്രസിഡണ്ട് ജെയ്‌സൺ ജോസഫ്, മേഖലാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഫാ. മാത്യു ചന്ദ്രൻകുന്നേൽ,ഫാ. തോമസ് ചേർക്കോട്ട്, ഫാ. പോൾ മൊറേലി ബെൽഫാസ്റ് (എസ് എം സി സി സെക്രട്ടറി)ഫാ. ജോയൽ സോജൻ, ഫാ. ജോഷി പറോക്കാരൻ, ഫാ. ജോസഫ് പിണക്കാട്ട്, ഫാ. സിബി അറക്കൽ,ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ,ഫാ. റോബിൻ തോമസ് കൂറുമുള്ളിൽ,ഫാ. മാനുവൽ പൂനാട്ട്, ഫാ ജോസ് ഭരണികുളങ്ങര,ഫാ. മാത്യു ചാമക്കാലായിൽ,ഫാ. ജോഷി കുത്തനാപ്പള്ളിൽ, ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ , ഫാ. ജിൽസൺ കോക്കണ്ടത്തിൽ,ഫാ. മാത്യു പിട്ടാപ്പള്ളിൽ എന്നിവർ വിവിധ ദിനങ്ങളിലായി നൊവേന അർപ്പിച്ച് സന്ദേശം നൽകി.
നോർത്തേൺ അയർലണ്ടിൽ നിന്നും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ നിന്നും മികച്ച പങ്കാളിത്തമാണ് കൃപാവരത്തിന് ലഭിച്ചത്. വിശ്വാസ ദീപവും, പ്രാർഥനാ മൂല്യവും ഉയർത്തിപ്പിടിച്ച കൃപാവരം വൻ വിജയമാക്കിയ എല്ലാവർക്കും പിതൃവേദി നാഷണൽ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
🔘 കരുതിയിരിക്കുക: വീടുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പേപാൽ തട്ടിപ്പ്
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.
#irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer