അയർലണ്ട് നാഷണൽ പിതൃവേദി ഉദ്ഘാടനവും,വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളും (കൃപാവരം) മാർച്ച് 19 ന്.
അയർലണ്ട് നാഷണൽ പിതൃവേദിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാർച്ച് 19 ശനിയാഴ്ച രാത്രി 8.30 ന് യൂറോപ്പ് സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ, ബിഷപ്പ് റവ. ഡോ. സ്റ്റീഫൻ ചിറപ്പണത്ത് നിർവഹിക്കും. അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗവും പിതൃവേദി നാഷണൽ കോ ഓർഡിനേറ്റർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ആശംസയും അർപ്പിക്കും. നാഷണൽ പിതൃവേദി പ്രസിഡണ്ട് തോംസൺ തോമസ് സ്വാഗതവും സെക്രട്ടറി ഫ്രാൻസിസ് ജോസഫ് നന്ദിയും പറയും.
വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ നൊവേന മാർച്ച് 11 (വെള്ളി) മുതൽ 19 (ശനി )വരെ രാത്രി 8.30 ന് സൂം മീറ്റിംഗ് വഴി ആചരിക്കും. ഫാ.ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. തോമസ് ചേർക്കോട്ട്, ഫാ. പോൾ മൊറേലി ബെൽഫാസ്റ് (എസ് എം സി സി സെക്രട്ടറി)ഫാ. ജോയൽ സോജൻ, ഫാ. ജോഷി പറോക്കാരൻ, ഫാ. ജോസഫ് പിണക്കാട്ട്, ഫാ. സിബി അറക്കൽ,ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ,ഫാ. റോബിൻ തോമസ് കൂറുമുള്ളിൽ,ഫാ. മാനുവൽ പൂനാട്ട്, ഫാ ജോസ് ഭരണികുളങ്ങര,ഫാ. മാത്യു ചാമക്കാലായിൽ,ഫാ. ജെയ്സൺ കുത്തനാപ്പള്ളിൽ, ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ , ഫാ. ജിൽസൺ കോക്കണ്ടത്തിൽ,ഫാ. മാത്യു പിട്ടാപ്പള്ളിൽ, ഡബ്ലിൻ മതബോധന ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട് തുടങ്ങിയവർ നൊവേനയും സന്ദേശവും നൽകും.എല്ലാ ദിവസവും നൊവേനക്ക് ശേഷം വിശുദ്ധ ഔസേപ്പ് പിതാവിനെയും പരിശുദ്ധ മറിയത്തേയും ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് മത്സരവും നടത്തപ്പെടുന്നതാണ്.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 50 ,30 ,25 യൂറോ സമ്മാനമായി നൽകും. കൂടാതെ ആകർഷകമായ പ്രോത്സാഹന സമ്മാനവും ഉണ്ടാകും.മാർച്ച് 19 ലെ ക്വിസ് മത്സരം സെറീന ജോയ്സ് നയിക്കും.മറ്റ് ദിവസങ്ങളിലെ ക്വിസ് മത്സരം നയിക്കുവാൻ നാഷണൽ പിതൃവേദിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്ക് പരിശീലനവും നൽകിയിരുന്നു. മത്സരത്തിനുശേഷം വിവിധ ഗായകർ ഗാനങ്ങളാലപിക്കും.
സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ടിബി മാത്യു, സെക്രട്ടറി ജിൻസി ജിജി, ഡബ്ലിൻ നാഷണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ഫാമിലി അപ്പസ്തോലിക് സെക്രട്ടറി അൽഫോൻസാ ബിനു, പിതൃവേദി നാഷണൽ വൈസ് പ്രസിഡണ്ട് രാജു കുന്നക്കാട്ട്, ട്രഷറർ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യൻ (നോർത്തേൺ അയർലണ്ട് ), എക്സിക്യൂട്ടീവ് അംഗം ജിയോ ജോസഫ്,ഡബ്ലിൻ റീജിയൻ പ്രസിഡണ്ട് ജയ്സൺ ജോസഫ്,മേഖലാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
കൃപാവരത്തിലേക്ക് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശ്വാസദീപവും പ്രാർത്ഥനയും തലമുറ തലമുറയായി പകർന്നു കൊടുക്കണം എന്ന ലക്ഷ്യത്തോടുകൂടി കൃപാവരം ഭക്തിനിർഭരമായി നടത്തപ്പെടുമ്പോൾ കുട്ടികൾ നടത്തുന്ന കുട്ടികൾക്കായുള്ള മത്സരങ്ങളിലും നൊവേനയിലും പങ്കെടുക്കുവാനായി മാതാപിതാക്കന്മാർ കുട്ടികളുടെ മൊബൈൽ ഫോണിലേക്ക് സൂം ലിങ്ക് Zoom Meeting Link ഫോർവേഡ് ചെയ്യുന്നത് കുട്ടികൾക്ക് പങ്കെടുക്കുവാൻ സൗകര്യപ്രദമായിരിക്കും. അതോടൊപ്പം തന്നെ എല്ലാ മാതാപിതാക്കളുടെയും സാന്നിധ്യം വളരെ വിലമതിക്കപ്പെടുന്നു.
SMCCI is inviting you to a scheduled Zoom meeting.
Topic: Krupavaram- കൃപാവരം
Time: Mar 16th 8.25 PM Dublin
Join Zoom Meeting
https://us02web.zoom.us/j/89673985323?pwd=ZVRueFhGd0FhZjc0Sk9oSzRFQmdnZz09
Meeting ID: 896 7398 5323
Passcode: Pithruvedi
📚READ ALSO:
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland