അയർലണ്ടിലെ മുൻകാല മലയാളിയും ഇപ്പോൾ ഓസ്‌ട്രേലിയയിലെ താമസക്കാരനുമായ ടോമി ജേക്കബ് ഓസ്‌ട്രേലിയയിൽ അന്തരിച്ചു. ഡാര്‍വിന്‍ മലയാളിയായ ടോമി വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. നാട്ടില്‍ കോതമഗംലം സ്വദേശിയാണ്.
ടോമി ജേക്കബും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം അയർലണ്ടിൽ തുളമോറിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്. തുളമോര്‍ മാര്‍ ബസേലിയസ് ഇടവകയുടെ ആരംഭ കാല പ്രവര്‍ത്തകനും, മുൻ ട്രസ്റ്റിയും, ഭദ്രാസന കൗണ്‍സില്‍ അംഗവും ആയിരുന്നു ടോമി ജേക്കബ്. ഡാർവിൻ മലയാളികളുടെ കൾച്ചറൽ,ഇൻഫർമേഷൻ അസോസിയേഷനായ ഡാർവിൻമലയാളി അസ്സോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
നിരവധി ഷോർട്ട് ഫിലിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച ടോമിയുടെ ആത്മനൊമ്പരം എന്ന ഷോർട്ട് ഫിലിം കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland