പ്രവാസികളുടെ മക്കള്‍ക്ക് സർക്കാർ സ്കോളര്‍ഷിപ്പ്;
അവസാന തിയതി: ഫെബ്രുവരി 26.
പ്രവാസികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്സ. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. 2019 മുതല്‍ നിലവിലുള്ള ഈ പദ്ധതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 317 പേര്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ട്.
നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇസിആര്‍ കാറ്റഗറിയില്‍പ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്.
20,000 രൂപയാണ് സ്കോളര്‍ഷിപ്പ്. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകള്ക്കോ പ്രൊഫഷണല്‍ കോഴ്സുകള്ക്കോ 2021-22 അധ്യയന വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച റഗുലര്‍ കോഴ്സുകള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്.
വിശദവിവരങ്ങള്‍ക്ക് 0471-2770528, 2770500 എന്നീ ഫോണ്‍ നമ്പരുകളിലോ നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 00918802012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ്കോള് സേവനവും ലഭ്യമാണ്. www.scholarship.norkaroots.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
📚READ ALSO:
🔘 HIRING NURSING STAFF | Staff Nurse All Clinical Areas | Clinical Nurse Manager
🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm
🔘 മാറ്റങ്ങൾ ഫെബ്രുവരി 28 മുതൽ; 55 വയസ്സിന് താഴെയുള്ള മിക്കവർക്കും PCR പരിശോധന അവസാനിപ്പിക്കും;
🔘 ഇനിയും വേണം വാക്സിൻ ബൂസ്റ്റർ
🔘 Host Families or Rooms to Rent
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
#healthcare #healthcareprofessionals #rosemalayalam #irishmalayali #irelandmalayaly #accommodationireland #rentireland #rosemalayalam #ucmiireland #irishvanitha #indiansinireland #britishmalayi #ukmalayalee #SJHNursing #PatientFirst #vacancies #hiring #nursingjobs #nursesonlinkedin #nursing #nurses #education #nursejobs #nurselife