മലമ്പുഴ : ചെറാട് കൂറമ്പാച്ചിമലയില്‍നിന്ന് കാല്‍ വഴുതി പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മലമ്പുഴ സ്വദേശി ആര്‍.ബാബുവാണ് (23) കൊക്കയില്‍ കുടുങ്ങിയത്.
മൂന്ന് സംഘങ്ങളായാണ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടത്. ചെങ്കുത്തായ മലയിടുക്കായതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ബാബുവിനോടൊപ്പം മലകയറാന്‍ പോയ മൂന്നു കൂട്ടുകാര്‍ പാതി വഴിയില്‍ മടങ്ങിയെങ്കിലും ബാബു വിണ്ടും മലകയറ്റം തുടരുകയായിരുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞതായി നാട്ടുകാര്‍ അറിയിച്ചു.
ഫയർ ഫോഴ്‌സ് ഉൾപ്പടെ നടത്തിയ വിവിധ ശ്രമങ്ങൾ ഇന്നലെ പരാജയപ്പെട്ടു. നേവി ഹെലികോപ്ടർ ഉപയോഗിച്ച് നടത്തിയ ശ്രമവും പരാജയപ്പെട്ടു. നിലവിൽ ആർക്കും എത്തിപ്പെടാനാവാത്ത അവസ്ഥയിൽ ആയിരുന്നു പർവ്വത പ്രദേശം.
ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.
വസ്ത്രം വീശികാണിച്ച് ബാബു ആളുകള്‍ക്ക് സിഗ്‌നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്. ചൂടും ഭക്ഷണമില്ലായ്മയും കാരണം നിലവിൽ സ്ഥിതി വിവരങ്ങൾ ലഭ്യമല്ല. ഇന്നലെ വരെ മലയിൽ നിന്ന് ഭക്ഷണവും വെള്ളം ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു.
മലയിൽ ഏകദേശം 40 മണിക്കൂറോളമായി കുടുങ്ങിയ യുവാവിന് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചു . എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ യുവാവ് കഴിയുകയാണ്.
ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു മല കയറിയത്. ബാബു ഇന്നലെയാണ് മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
🔰READ ALSO:
🔘കോവിഡ് വാക്‌സിനേഷന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം
🔘പെയിന്റിനെ ചൊല്ലിയുള്ള തര്‍ക്കം: ഖത്തര്‍ എയര്‍വേസുമായുള്ള 600 കോടി ഡോളറിന്റെ കരാര്‍ റദ്ദാക്കി.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp