KOTTAYAM: വാവ സുരേഷ് പൂർണ ആരോഗ്യവാൻ; വിഷം പൂർണമായും മാറി. തിങ്കളാഴ്ച പുലർച്ചെ കോട്ടയം കുറിച്ചിക്ക് സമീപം മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ. സുരേഷിന്റെ ശരീരത്തിൽനിന്നും വിഷം പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് ഇപ്പോഴുള്ളത്.
പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാനുള്ള മരുന്ന് മാത്രമാണ് നൽകുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ച പുലർച്ചെയുമായി സുരേഷ് നടന്നു. ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്ത സുരേഷ് സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടർമാർ അറിയിച്ചു.
രണ്ട് ദിവസം കൂടി മുറിയിൽ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും.