ഷോറൂം ജീവനക്കാരന്‍ അപമാനിച്ച കര്‍ഷകനെ ഞെട്ടിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. കര്‍ഷകന്‍ വാങ്ങാന്‍ ആഗ്രഹിച്ച ബൊലേറോ പിക്കപ്പ് ട്രക്ക് വീട്ടില്‍ എത്തിച്ച് നല്കിയാണ് മഹീന്ദ്ര കമ്പനി അദ്ദേഹത്തോടുള്ള ആദരം അറിയിച്ചത്.

കെംപഗൗഡയെ ഷോറൂമിനുള്ളില്‍ വച്ച് അപമാനിച്ച ബെംഗളൂര്‍ ഷോറൂം ജീവനക്കാരാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ നേരിട്ടെത്തി കെംപഗൗഡ ഓര്‍ഡര്‍ ചെയ്ത വാഹനം കൈമാറിയത്. കൂടാതെ അവര്‍ കെംപഗൗഡയോട് ക്ഷമാപണവും നടത്തി . ഇത്തരത്തില്‍ ഒരു സംഭവം ആര്‍ക്കും ഉണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്നു പറഞ്ഞ അദ്ദേഹം, തനിക്ക് വാഹനം എത്തിച്ച് നല്‍കിയതിലുള്ള സന്തോഷവും പങ്ക് വച്ചു.കൂടാതെ കെംപെഗൗഡയെ മഹീന്ദ്ര കുടുംബത്തിലേയ്‌ക്ക് സ്വാഗതം ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി അറിയിച്ച അദ്ദേഹം, ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും അറിയിച്ചു.

പിക്കപ്പിന്‍റെ വില 10 രൂപയല്ല, 10 ലക്ഷമാണെന്നു പറഞ്ഞാണ് തൂമക്കൂരുവിലെ കര്‍ഷകനായ കെംപെഗൗഡയെ ഷോറൂം ജീവനക്കാരന്‍ ആധിക്ഷേപിച്ചത്. ഈ എക്സിക്യുട്ടീവ് കര്‍ഷകരുടെ വേഷത്തെയും കളിയാക്കി. ഇതോടെ കര്‍ഷകന്‍ അര മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപ സമാഹരിച്ചെത്തി വാഹനം ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായി മാറിയിരുന്നു.
നേരത്തെ ഈ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററില്‍ കുറിപ്പ് ഷെയര്‍ ചെയ്തിരുന്നു. നമ്മുടെ കമ്മ്യൂണിറ്റികളെയും മറ്റെല്ലാ പങ്കാളികളെയും ഉയര്‍ച്ചയ്‌ക്ക് പ്രാപ്തരാക്കുക എന്നതാണ് @MahindraRise-ന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം കുറിച്ചു. ഒരു വ്യക്തിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട മൂല്യം. ഇതില്‍ നിന്നും ചെറിയ ഒരു വ്യതിചലനുമുണ്ടായാല്‍പ്പോലും അത് അടിയന്തിരമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.