ഭാരതത്തിൻ്റെ ശതകാല പ്രൗഢിയും , മധുര സ്മരണകളും ഉണർത്തുന്ന ആദ്ധ്യാത്മിക സത്സംഗം അയർലണ്ടിൽ നവ്യാനുഭൂതി പകരുന്നു.
അതിപ്രാചീന കാലം മുതൽ ഭാരതം വിശ്വഗുരുവിൻ്റെ സ്ഥാനമാണ് അലങ്കരിക്കുന്നത് .വൈദേശിക കടന്നാക്രമണങ്ങൾ നിരവധി ഉണ്ടായെങ്കിലും ഭാരതത്തിൻ്റെ ആത്മീയ ഉണർവിനെ ഇല്ലാതാക്കാൻ അവർക്ക് സാധിച്ചില്ല . മാത്രമല്ല ആത്മീയതയുടെ മാസ്മരിക സൗന്ദര്യം ആസ്വദിച്ചവർ പിന്നീട് അതിൻ്റെ പ്രചാരകരായി മാറിയതും നാം കണ്ടു .
ഭാരതത്തിൻ്റ ആത്മീയ ഉണർവും, മൂല്യങ്ങളും, ഇന്ന് മറ്റുള്ളവർക്കും സ്വീകാര്യമാണ്. അവർ അതിനെ ഇരുകയ്യും നീട്ടീ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. നമ്മുടെ പൂർവ്വ സൂരികളായ ഋഷികളും , സന്യാസിവര്യന്മാരും പകർന്ന് തന്ന ആത്മീയ നവോത്ഥാനവും , വൈജ്ഞാനിക ദർശനങ്ങളും യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കും കൂടി അനുഭവവേദ്യമാക്കുകയാണ് ഭാരതീയ വംശജരായ പ്രത്യേകിച്ച് മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാർ .
ലോകനന്മക്കും ,സമാധാനത്തിനും ,അതിലുപരി അത് മജ്ഞാനത്തിനുമായി പ്രാർത്ഥനകളും സത്സംഗങ്ങളും സംഘടിപ്പിച്ച് ഇവർ വൈദേശികരുടെ മനം കവരുകയാണ്. അയർലണ്ടിലെ കൗണ്ടി കെറിയിൽ ആരംഭിച്ച TRALEE അദ്ധ്യാത്മിക കൂട്ടായ്മ ഇന്ന് ഏവരുടേയും ശ്രദ്ധാകേന്ദ്രമാണ് .ഹൈന്ദവ കൂട്ടായ്മ ലക്ഷ്യമാക്കി ആരംഭിച്ച ഇവരുടെ പ്രവർത്തനം ഇന്ന് മറ്റുള്ളവർക്കും മാതൃകയാണ് .മാത്രമല്ല ഭാരതീയ സംസ്കൃതിയുടെ മൂല്യങ്ങൾ അഴത്തിൽ പഠിക്കാൻ മറ്റുള്ളവർ മുന്നോട്ട് വരുന്നു എന്നതും എടുത്ത് പറയേണ്ടതാണ് .മാസത്തിൽ ഒരു ദിവസമാണ് സത്സംഗം. രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന സത്സംഗത്തിൽ അദ്ധ്യാത്മിക ദർശനങ്ങളും നിത്യജീവിതത്തിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങളും ,അത്മീയ ഉണർവിന് പ്രേരണയാകുന്ന നാമ ,മന്ത്ര ജപവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈശ്വരാഭിമുഖമായി ജീവിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതോടൊപ്പം, വരും തലമുറയെ ദേശസ്നേഹികളായ ഉത്തമ പൗരന്മാരാക്കി, സമാജത്തോട് സ്നേഹവും ,കരുണയുമുള്ളവരായി വളർത്തുകയുമാണ് ലക്ഷ്യം .സങ്കുചിത ചിന്തയും ,വിദ്വേഷവും വെടിഞ്ഞ് ഈശ്വര സമർപ്പണത്തോടെ ജീവിക്കാൻ പ്രേരണ നൽക്കുന്ന വലിയൊരു യജ്ഞത്തിനാണ് Tralee സത്സംഗം തുടക്കം കുറിച്ചിരിക്കുന്നത് .
നിലവിളക്ക് തെളിയിച്ച് ജലമന്ത്രത്തോടെയാണ് സത്സംഗത്തിന് തുടക്കം . തുടർന്ന് ഗണപതി സ്തുതി. ശിവ പഞ്ചാക്ഷരീ മന്ത്രം, ഏകാത്മതാസ് തോത്രം , തുടങ്ങി മംഗള സ്ലോ കത്തോടെയാണ് സമാപനം. കോവിഡ് മാനദണ്ഡം പാലിച്ചാണ് സത്സംഗം ഇപ്പോൾ നടത്തുന്നത്. വരും വർഷങ്ങളിൽ ആത്മീയ ആചാര്യന്മാരെ പങ്കെടുപ്പിച്ച് വൈജ്ഞാനിക സദസുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാനാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത് .
TRALEE ആദ്യാത്മികസമിതി രക്ഷാധികാരികളായ ശ്രീ പ്രവീൺ, ശ്രീ നിരീഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത് .
അയർലണ്ട് ഇൽ ആദ്യാത്മികസമിതി തുടങ്ങാൻ താല്പര്യം ഉള്ളവർ ഈ CONTACT നമ്പറിൽ ബന്ധപെടുക
☎: 0892638379 കിഷോർ കുമാർ
🔘കോവിഡ് വാക്‌സിനുകളിൽ നിന്നുള്ള പാർശ്വഫലങ്ങളെ കുറിച്ചുള്ള ഡാറ്റ HPRA പുറത്തുവിട്ടു.
🔘 കരുതിയിരിക്കുക: വീടുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പേപാൽ തട്ടിപ്പ്
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- NURSES: https://www.facebook.com/groups/nursingjobsireland
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.
#irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer
#nursingjobsireland #hsejobs #internationalnurses