ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്റെ (INMO) ഇന്റര്‍നാഷണല്‍ സെക്ഷന്റെ പ്രസിഡണ്ടായി കോര്‍ക്കില്‍ നിന്നുള്ള മലയാളി നഴ്‌സ് ജിബിന്‍ സോമന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഐ.എന്‍.എം.ഓ ഇന്റര്‍ നാഷണല്‍ സെക്ഷന് ഇന്ത്യക്കാരനായ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
PHOTO: ജിബിന്‍ സോമന്‍ |
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ജിബിന്‍, കോര്‍ക്കിലെ നഴ്സുമാരുടെ കൂട്ടായ്മയായ Coinns Cork ന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 6 വര്‍ഷം സ്റ്റാഫ് നഴ്സായി ജോലി ചെയ്ത ജിബിന്‍ എയിംസ് (AIIMS) നഴ്സസ് യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ സെക്ഷന്റെ നഴ്‌സ് എഡ്യുക്കേഷന്‍ ഓഫീസറായി സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ നിന്നുള്ള നിഷാദ് ഷൈലജന്‍ തിരഞ്ഞെടുക്കപ്പെട്ടു. മലയാറ്റൂര്‍ സ്വദേശിയാണ്.
താഴെപ്പറയുന്നവരാണ് ഐ എന്‍ എം ഓ ഇന്റര്‍നാഷണല്‍ സെക്ഷന്റെ പുതിയ ഭാരവാഹികള്‍
ചെയര്‍പേഴ്‌സണ്‍ : ജിബിന്‍ മറ്റത്തില്‍ സോമന്‍ (കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍) വൈസ് ചെയര്‍പേഴ്സണ്‍ : അബിംബോള ഒലബാമിജി (ഫിംഗ്ലാസ് കമ്മ്യൂണിറ്റി സെന്റര്‍) സെക്രട്ടറി : ടോയോസി അറ്റോയെബി (ട്രിനിറ്റി കോളേജ്/ബ്യൂമോണ്ട് ഹോസ്പിറ്റല്‍)ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്റെ (ഐ.എന്‍.എം.ഓ) ഇന്റര്‍നാഷണല്‍ സെക്ഷന്റെ പ്രസിഡണ്ടായി കോര്‍ക്കില്‍ നിന്നുള്ള മലയാളി നഴ്‌സ് ജിബിന്‍ സോമന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് ഐ.എന്‍.എം.ഓ ഇന്റര്‍ നാഷണല്‍ സെക്ഷന് ഇന്ത്യക്കാരനായ ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
📚READ ALSO:
🔘ഡിഎൻഎ വിശകലനം എലിസബത്ത് റെഡ്മണ്ടിന്റെ (52) ആണ് - ഗാർഡ
🔘എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; ഡ്രൈവിംഗ് ബുദ്ധിമുട്ടോ ? സഹായിക്കാൻ മലയാളി ഇൻസ്റ്റക്ടർ ഉണ്ടല്ലോ;
🔘2 Double Rooms With a Separate Bathroom Accommodation Available
🔘 68 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഇന്നുമുതൽ;ആദ്യ നടപടിയും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു
കൂടുതൽ വായിക്കുക
UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates. UCMI (യു ക് മി) 41 👉Click & Join