ഡ്രൈവിംഗ് ലൈസന്‍സിനെയും(driving license) ആധാറുമായി ബന്ധപ്പിക്കുക
ഇരട്ടിപ്പ് ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ സമയപരിധി മുന്‍പെ തന്നെ അവസാനിച്ച പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാര്‍ക്ക് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടി വരാമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങി ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ആധാര്‍ എന്നത് പ്രധാന ഒരു തിരിച്ചറിയല്‍ രേഖയാണ്(identity document). അതുകൊണ്ട് തന്നെ നമ്മുടെ മറ്റ് പല രേഖകളുമായി ആധാറിനെ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സിനെയും(driving license) ആധാറുമായി ബന്ധപ്പിക്കേണ്ട് ആവശ്യക്ത വന്നിരിക്കുകയാണ്.
ഡ്രൈവിങ് ലൈസന്‍സിനെ എളുപ്പത്തില്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.
- മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ് www.parivahan.gov.in തുറക്കുക
- ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- ഡ്രൈവിങ് ലൈസന്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക
- ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ നല്‍കുക
- ‘ഗെറ്റ് ഡീറ്റെയില്‍സ്’ ക്ലിക്ക് ചെയ്യുക
- ആധാര്‍ നമ്പറും 10 അക്ക മൊബൈല്‍ നമ്പറും നല്‍കുക
- സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ആധാര്‍ വേരിഫൈ ചെയ്യുക
- ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായി
പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകണം
മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും പൂർണമായും ഓൺലൈനിൽ ആയിക്കഴിഞ്ഞു. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച മേൽ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുന്നതിനായി വാഹനയുടമയുടെ യഥാർത്ഥ മൊബൈൽ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ ചേർക്കണം. എല്ലാ വാഹനയുടമകളും നിർബന്ധമായും ഉടമയുടെ മൊബൈൽ നമ്പർ www.parivahan.gov.in ൽ നൽകണം.