7 ദിവസത്തിൽ താഴെ കേരളത്തിൽ വരുന്ന പ്രവാസിക്ക് ക്വാറന്റൈൻ ഇല്ല, എന്നാൽ മറ്റുള്ളവർക്ക് ഇളവുകളില്ല.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ട.ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. എല്ലാ നിർദേശങ്ങളും പാലിക്കുകയും വേണം. ഇത് ആളുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് വരുന്നവർക്ക് പ്രയോജനം ചെയ്യും .
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു: ആരോഗ്യമന്ത്രി https://t.co/6fC8D6N6Gs
— UCMI (@UCMI5) February 1, 2022
കേരളത്തില്‍ 51,887 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയിൽ കോവിഡ് കുറയുന്നു. മുംബൈയിൽ ഇന്ന് 1000ൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഇവിടെ കൊവിഡ് നിയന്ത്രങ്ങളിൽ കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു. രാത്രികാല കർഫ്യൂ ഒഴിവാക്കിയ അധികൃതർ റെസ്റ്ററന്റുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിച്ചു.
📚READ ALSO:
🔘എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; ഡ്രൈവിംഗ് ബുദ്ധിമുട്ടോ ? സഹായിക്കാൻ മലയാളി ഇൻസ്റ്റക്ടർ ഉണ്ടല്ലോ;
🔘2 Double Rooms With a Separate Bathroom Accommodation Available
🔘ആരോഗ്യ പ്രവർത്തകർക്ക് നികുതി രഹിത € 1,000 ബോണസും മാർച്ച് 18 ന് അധിക ബാങ്ക് അവധിയും ലഭിക്കും
🔘 68 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഇന്നുമുതൽ;ആദ്യ നടപടിയും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു