ഗ്ലൗസെസ്റ്റർഷെയറിലെ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ 11.15 ന് ശേഷമാണ് ആൻഡോവർസ്ഫോർഡിന് സമീപമുള്ള പ്രധാന റോഡിലെ കൂട്ടിയിടി ആദ്യം റിപ്പോർട്ട് ചെയ്തത്.
ചെല്‍സ്റ്റര്‍ഹാമിലെ പെഗ്ഗിള്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു.
ഇന്നലെ രാവിലെ യുകെ പോലീസ് പറഞ്ഞു
"A436 കൂട്ടിയിടിയിൽ ഒരാൾ മരിച്ചു, പോലീസ് സ്ഥിരീകരിച്ചു. ഇന്ന് (ജനുവരി 17) എ 436 അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചെൽട്ടൻഹാമിന് സമീപം ഇന്ന് രാവിലെയുണ്ടായ സംഭവം മാരകമാണെന്നും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.സംഭവസ്ഥലത്ത് റോഡ് അടച്ചിട്ടിരിക്കുകയാണ്."
യാത്ര ചെയ്‌ത കുടുംബത്തിൽ ബിൻസ് രാജനും ഭാര്യയും കുട്ടിയും കൂടാതെ മറ്റൊരു ദമ്പതികളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബിൻസ് രാജൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഭാര്യ അനഖയെയും കുഞ്ഞിനെയും ഓക്‌സ്‌ഫോർഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കൊല്ലം സ്വദേശി അർച്ചനയെ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അർച്ചനയുടെ ഭർത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.
ഭാര്യ അനഖയ്ക്കും കുട്ടിക്കുമൊപ്പം 2021 ഓഗസ്റ്റിലാണ് ബിൻസ് രാജൻ യുകെയിലെത്തിയത്. ലൂട്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു ഭാര്യ അനഖ. ലൂട്ടണിൽ നിന്ന് ഗ്ലൗസെസ്റ്റർഷെയറിലേക്ക് പോവുകയായിരുന്ന മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത കാര്യമായി പറയുന്നു. വിദ്യാർത്ഥികള്‍ ആണെന്ന് റിപ്പോര്‍ട്ട്ലോ പറയപ്പെടുന്നു. ലോറിയുമായുള്ള കൂട്ടയിടിയാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്.
അപ്ഡേറ്റ് ചൊവ്വാഴ്ച : 3 മരണം, മൂന്നാമത്തെ മരണം ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ബിന്‍സിന്റെ ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫെഡ് എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ് പരുക്കേറ്റ് ചികിത്സയിലുള്ള നിര്‍മല്‍ രമേശ്.
📚READ ALSO:
🔘2 Double Rooms With a Separate Bathroom Accommodation Available
🔘ആരോഗ്യ പ്രവർത്തകർക്ക് നികുതി രഹിത € 1,000 ബോണസും മാർച്ച് 18 ന് അധിക ബാങ്ക് അവധിയും ലഭിക്കും
🔘നിയന്ത്രണങ്ങൾ ജനുവരി 30 ഞായറാഴ്ച വരെ; അയർലണ്ടിൽ 11,683 കേസുകൾ