ഗ്രേറ്റ് ബ്രിട്ടന്റെ സൗണ്ട് മിററുകൾ Sound Mirrors
വിമാനങ്ങളുടെ ഉപയോഗം ഏറ്റവും കൂടുതൽ കണ്ടത് ഒന്നാം ലോകമഹായുദ്ധത്തിലായിരുന്നു. യുദ്ധത്തിന്റെ ആദ്യ വർഷങ്ങളിൽ, ചാര പ്രവർത്തനത്തിനും നിരീക്ഷണത്തിനുമായി വിമാനങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്നു, എന്നാൽ യുദ്ധം പുരോഗമിച്ചപ്പോൾ, വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണവും യുദ്ധത്തിന്റെ അവസാനത്തോടെ, വിമാന ആക്രമണം വളരെ മാരകമായിത്തീർന്നു. അടുത്ത യുദ്ധം വിജയിക്കണമെങ്കിൽ സഖ്യകക്ഷികൾക്ക് വ്യോമ പ്രതിരോധത്തിനായി പുതിയ തന്ത്രങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമായി വന്നു.
ഫലപ്രദമായ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ശത്രുവിമാനങ്ങൾ എത്തുന്നതിന് മുമ്പ് കണ്ടെത്താനും ട്രാക്കുചെയ്യാനും കഴിയുന്ന ഒരു നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനമാണ്. എന്നാൽ റഡാറിന് മുമ്പുള്ള ദിവസങ്ങളിൽ, ശത്രുവിമാനങ്ങളെ കണ്ടെത്താനുള്ള ഏക മാർഗം വിമാനങ്ങൾ അടുത്ത് വരുന്ന ശബ്ദം കേൾക്കുക എന്നതായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന്റെ തീരങ്ങളിൽ റോയൽ എയർഫോഴ്സ് ശ്രവണ പോസ്റ്റുകളുടെ ഒരു നിര തന്നെ സ്ഥാപിച്ചു. വിമാന എഞ്ചിനുകൾ ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ വരുമ്പോൾ അവയുടെ വളഞ്ഞ പ്രതലങ്ങളിൽ നിന്ന് ശബ്ദ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് കിരണങ്ങൾ പോലെ ഒരു ഫോക്കൽ പോയിന്റിലേക്ക് കേന്ദ്രീകരിച്ച് അവയുടെ ശബ്ദം വർദ്ധിപ്പിക്കാൻ കഴിവുള്ള "സൗണ്ട് മിററുകൾ" എന്ന് വിളിക്കപ്പെടുന്ന കൂറ്റൻ ഗോളാകൃതിയിലുള്ള കോൺക്രീറ്റ് റിഫ്ലക്ടറുകൾ അവയിൽ അടങ്ങിയിരുന്നു. (വളഞ്ഞ കണ്ണാടിയിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നത് പോലെ). റിഫ്ലക്ടറിന് മുന്നിൽ നിരവധി മൈക്രോഫോണുകൾ സ്ഥാപിച്ചു. ഏത് മൈക്രോഫോണിന് ഏറ്റവും ശക്തമായ സിഗ്നൽ ലഭിച്ചു എന്നതിനെ ആശ്രയിച്ച്, വിമാനത്തിന്റെ ദിശ നിർണ്ണയിക്കാനാകും. ഇതുപോലുള്ള ഉപകരണങ്ങൾ ഇന്ന് സയൻസ് മ്യൂസിയങ്ങളിൽ "വിസ്പറിംഗ് ഗാലറികൾ" (whispering galleries)ആയി കാണപ്പെടുന്നു.
1920-കളുടെ അവസാനത്തോടെ, ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തുള്ള കെന്റിലെ ഹൈഥിൽ ആദ്യത്തെ ശബ്ദ കണ്ണാടി ഉയർന്നു. ഫ്രാൻസിലേക്ക് പോകുന്ന വാണിജ്യ വിമാനങ്ങളുടെ ഫ്ലൈറ്റ് പാതയായതിനാലാണ് ആ സ്ഥലം തിരഞ്ഞെടുത്തത്, അതുവഴി മതിയായ പരീക്ഷണങ്ങൾ നടത്താൻ സാധിക്കും എന്നായിരുന്നു നിഗമനം. . ആദ്യം, ആറ് മുതൽ ഒമ്പത് മീറ്റർ വരെ ഉയരമുള്ള അഞ്ച് കോൺകേവ് മിററുകൾ സ്റ്റീലും കോൺക്രീറ്റും കൊണ്ട് നിർമ്മിച്ചു. ഈ കണ്ണാടികൾക്ക് മൂന്നടി വരെ തരംഗദൈർഘ്യമുള്ള ശബ്ദ തരംഗങ്ങളെ കാര്യക്ഷമമായി വർദ്ധിപ്പിക്കാൻ കഴിയും. എന്നാൽ സൈന്യത്തിന് താൽപ്പര്യമുള്ള ശബ്ദ തരംഗങ്ങൾക്ക് 15 മുതൽ 18 അടി വരെ തരംഗദൈർഘ്യമുണ്ടായിരുന്നു.
1930-ൽ ആറാമത്തെയും അവസാനത്തെയും കണ്ണാടി സ്ഥാപിച്ചു. 60 മീറ്റർ നീളവും 8 മീറ്റർ ഉയരവുമുള്ള കൂറ്റൻ വളഞ്ഞ മതിലായിരുന്നു അത്. ഏകദേശം 20 മൈൽ ശ്രവണ പരിധി ഉള്ള ഈ മെഗാ മിറർ ആണ് ഒടുവിൽ ആവശ്യമായ ഫലങ്ങൾ നൽകിയത്.
ഉടൻ തന്നെ നോർഫോക്ക് മുതൽ ഡോർസെറ്റ് വരെയുള്ള തീരത്ത് സൗണ്ട് മിററുകളുടെ നിർമ്മാണം ആരംഭിച്ചു, ഇംഗ്ലീഷ് ചാനലിൽ നിന്ന് ശത്രുവിമാനങ്ങൾക്ക് യുകെയിലേക്ക് അടുക്കാൻ കഴിയില്ല. മിററുകൾക്ക് പുറമെ കൺട്രോൾ റൂമിലെയും ഹെഡ്ക്വാർട്ടേഴ്സിലെയും ലിസണിംഗ് പോസ്റ്റും ടെലിഫോൺ ഓപ്പറേറ്റർമാരും ഓഫീസർമാരും തമ്മിൽ വേഗത്തിലും കൃത്യമായും ആശയവിനിമയം നടത്താൻ 500-ലധികം പേരടങ്ങുന്ന ഒരു വലിയ ടീമിന് പരിശീലനം നൽകി.
എന്നാൽ ഇതൊന്നും ഉദ്ദേശിച്ചത്ര ഫലം കൈവരിച്ചില്ല. യുദ്ധവിമാനങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, അവ കണ്ടെത്തുമ്പോഴേക്കും കൈകാര്യം ചെയ്യാൻ കഴിയാത്തത്ര അടുത്ത് എത്തിയിരുന്നു. . താമസിയാതെ സൗണ്ട് മിറർ പ്രോജക്റ്റിനെക്കുറിച്ച് സംശയങ്ങൾ ഉയർന്നു തുടങ്ങി. പിന്നീട് 1935-ൽ പദ്ധതി പെട്ടെന്ന്തന്നെ അവസാനിച്ചു. ശബ്‌ദ മിററുകൾക്കുള്ള ബദൽ സംവിധാനമായ റേഡിയോ ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് ( റഡാർ) നിലവിൽ വന്നു.
ഒരിക്കലും പ്രവർത്തനം കണ്ടിട്ടില്ലാത്ത കോൺകേവ് സൗണ്ട് മിററുകൾ ഇപ്പോഴും ഇംഗ്ലീഷ് തീരത്തിന് ചുറ്റും നിൽക്കുന്നു. ഈ കണ്ണാടികളിൽ ഏറ്റവും പ്രശസ്തമായത് ഇംഗ്ലണ്ടിലെ കെന്റിലെ ഡംഗനെസിനടുത്തുള്ള ഡെംഗിലാണ്. സൈറ്റിന് മൂന്ന് കണ്ണാടികളുണ്ട് - (60 മീറ്റർ നീളമുള്ള വളഞ്ഞ മതിൽ, 9 മീറ്റർ, 6 മീറ്റർ വൃത്താകൃതിയിലുള്ള ഡിഷ് ). ഗ്രേറ്റ് ബ്രിട്ടന് പുറത്ത് ഈ ഘടനയുള്ള ഒരേയൊരു സ്ഥലമായ മാൾട്ട ഉൾപ്പെടെ കുറഞ്ഞത് 19 വ്യത്യസ്ത സ്ഥലങ്ങളിലെങ്കിലും സൗണ്ട് മിററുകൾ ഇന്നും നിലകൊള്ളുന്നു.