"നിയോകോവ് വരുന്നു" മരണനിരക്ക് ഉയരും; മുന്നറിയിപ്പുമായി ചൈന
പുതിയ ഒരു ദുരന്തവാർത്ത കൂടി വുഹാനിൽനിന്നും ലോകം കേൾക്കുകയാണ്. കോവിഡ് മഹാമാരിയുടെ ദുരിതം തീരുംമുന്‍പ് പുതിയ മുന്നറിയിപ്പുമായാണ് ചൈനയിലെ വുഹാനിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്.
കോവിഡ് വകഭേദങ്ങൾ പുതിയ പ്രതിസന്ധികളാണ് ലോകമെങ്ങും തീർക്കുന്നത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് പുറത്തുവിട്ടത്.
നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകും. ഇപ്പോള്‍ നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ മാത്രമാണു പടര്‍ന്നിരിക്കുന്നതും. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരണം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്. ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. അതുകൊണ്ടു തന്നെ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്‌സീന്‍ സംരക്ഷണത്തിനോ കഴിയില്ലെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയാണ് ഗവേഷക ചൂണ്ടിക്കാട്ടുന്നത്. അതിവ്യാപനശേഷിയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
എന്നാല്‍ ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പി.ഡി.എഫ്-2180-കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. നിയോകോവില്‍ നിന്നും വാക്സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്.
New virus ‘Nyokov’; One-third may die, say researchers https://t.co/XNkmKKwaYu via @Morning Express
— UCMI (@UCMI5) January 28, 2022
📚READ ALSO:
🔘എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; ഡ്രൈവിംഗ് ബുദ്ധിമുട്ടോ ? സഹായിക്കാൻ മലയാളി ഇൻസ്റ്റക്ടർ ഉണ്ടല്ലോ;
🔘2 Double Rooms With a Separate Bathroom Accommodation Available
🔘ആരോഗ്യ പ്രവർത്തകർക്ക് നികുതി രഹിത € 1,000 ബോണസും മാർച്ച് 18 ന് അധിക ബാങ്ക് അവധിയും ലഭിക്കും
🔘 68 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഇന്നുമുതൽ;ആദ്യ നടപടിയും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു
കൂടുതൽ വായിക്കുക
https://www.facebook.com/UNITYOFCOMMONMALAYALIIRELAND
എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; ഡ്രൈവിംഗ് ബുദ്ധിമുട്ടോ ? സഹായിക്കാൻ മലയാളി ഇൻസ്റ്റക്ടർ ഉണ്ടല്ലോ; https://t.co/tIqOkTEX1U
— UCMI (@UCMI5) January 28, 2022