മേജർ ലീഗ് സോക്കറിലെ സ്റ്റാർ അത്‌ലറ്റായ ജോസി ആൾട്ടിഡോർ കായിക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അതിലുപരിയായി, 31 കാരനായ ടെന്നീസ് താരം സ്ലോൺ സ്റ്റീഫൻസുമായി സന്തോഷകരമായ ബന്ധത്തിലാണ്. അമേരിക്കന്‍ കായികതാരങ്ങളായ സ്ലോന്‍ സ്റ്റീഫന്‍സും ജോസി ആ്ല്‍ടിഡോറും വിവാഹിതരായി.
മുന്‍ യു.എസ് ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ സ്ലോുനും അമേരിക്കന്‍ ഫുട്‌ബോള്‍ ടീമംഗമായ ആല്‍ടിഡോറും തമ്മിലുള്ള വിവാഹം ഫ്‌ളോറിഡയിലെ മയാമി ബീച്ചിലായിരുന്നു.
തങ്ങള്‍ പ്രണയത്തിലാണെന്ന് 2019 ഏപ്രിലില്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നു.
2017 ലെ യു.എസ് ഓപണ്‍ ചാമ്പ്യനായിരുന്നു സ്ലോന്‍. 2018 ലെ ഫ്രഞ്ച് ഓപണില്‍ ഫൈനലിലെത്തി. 2013 ലെ ഓസ്‌ട്രേലിയന്‍ ഓപണില്‍ സെമിയും ആ വര്‍ഷം വിംബിള്‍ഡണില്‍ ക്വാര്‍ട്ടര്‍ ഫൈനലും കളിച്ചിരുന്നു. ആല്‍ടിഡോര്‍ 115 തവണ അമേരിക്കക്കു കളിച്ചിട്ടുണ്ട്. 2019 ലെ കോണ്‍കകാഫ് കപ്പിലാണ് അവസാനം രാജ്യത്തിന്റെ കുപ്പായമിട്ടത്. ഇംഗ്ലിഷ്, സ്പാനിഷ് ലീഗുകളിലും കളിച്ചിരുന്നു.