വിദേശത്തിരുന്ന് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം:ചെയ്യേണ്ട കാര്യങ്ങൾ

വിദേശത്തിരുന്ന് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം:

കാലാവധി തീർന്നാൽ, എത്ര സമയത്തിനകം ലൈസൻസ് പുതുക്കണം?

വിദേശത്തു ജീവിക്കുന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങളും, എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാവുന്നതെന്നും കേരളത്തിലെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചത് കേൾക്കാം. CLICK HERE

കടപ്പാട് :SBS മലയാളം 

ലൈസൻസ് കാലാവധി തീർന്നാൽ സാധാരണ ഏജന്റുമാരെ സമീപിക്കുകയാണു പതിവ്. എന്നാൽ, കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഓൺലൈനായി സ്വയം ചെയ്യാം. 

നിങ്ങളുടെ ലൈസൻസ്, വാഹന റജിസ്ട്രേഷന്റെ വിശദ വിവരങ്ങൾ എല്ലാം മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്പോർട്ടലിൽ ലഭ്യമാണ് (www.parivahan.gov.in). പരിവാഹൻ സൈറ്റ് തുറക്കുക. അതിൽ ‘വാഹൻ’ എന്ന ഭാഗം വാഹനസംബന്ധമായും ‘സാരഥി’ എന്നത് ലൈസൻസ് സംബന്ധമായുമുള്ള കാര്യങ്ങളെക്കുറിച്ചാണ്. ഇതിൽ സാരഥി ക്ലിക് ചെയ്യുക.

പണ്ടൊക്കെ 1 മാസം ഗ്രേസ്‌പീരിയഡും 5 വർഷത്തിനുള്ളിൽ വന്നു പുതുക്കാനും സാധിച്ചിരുന്നു.എന്നാൽ കേന്ദ്ര ഗവർമെൻറ് ഇത് എടുത്തു കളഞ്ഞു.അതിനാൽ ലൈസൻസ്  ഇപ്പോൾ ഒരു വർഷം കഴിഞ്ഞു അസാധുവാകും. ഇപ്പോൾ ഓൺലൈൻ ആയി പുതുക്കൽ പ്രാബല്യത്തിലായി. ഒരുവർഷം കഴിഞ്ഞാൽ വീണ്ടും ആദ്യ പടി വീണ്ടും ചെയ്യണം.

കാലാവധി തീർന്നാൽ, എത്ര സമയത്തിനകം ലൈസൻസ് പുതുക്കണം?

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H - എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്.

വിദേശത്തിരുന്ന് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

വിദേശങ്ങളിൽ ഉള്ളവർക്ക് അവിടെ ഉള്ള അംഗീകൃത ഡോക്ടർസ് സർട്ടിഫിക്കറ്റും ഐ ടെസ്റ്റ് റിസൾട്ടും സാരഥി വെബ്സൈറ്റ് അല്ലെങ്കിൽ കേരള മോട്ടോർവാഹന വകുപ്പ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. ഒറിജിനൽ ലൈസൻസ് കോപ്പിയും കൂടെ അപ്‌ലോഡ് ചെയ്യണം 

വിവിധ ഇനം ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ അംഗീകരിയ്ക്കും പക്ഷെ OTP വെരിഫിക്കേഷൻ നടത്തുവാൻ ഇന്ത്യൻ നമ്പറുകളോ വെരിഫിക്കേഷൻ ലഭിക്കുന്ന നമ്പറുകളോ നൽകേണ്ടി വരും. അതിനുശേഷം ഈ നമ്പറുകൾ വെരിഫിക്കേഷൻ നടത്തി നാട്ടിലെ അഡ്രസ്സിൽ ലഭ്യമാകും. ഫിസിക്കൽ ഡോക്യൂമെൻറുകളും മറ്റ് രേഖകളോ ഇല്ലാതെ നിങ്ങൾക്ക് പുതുക്കി ലഭിക്കും 

പഴയ ലൈസൻസ് നമ്പറുകൾ മാറിയിട്ടുണ്ട്. ഇതുപോലെ ഉദാഹരണത്തിന്, തിരുവനന്തപുരം 01/1234/2002 ഇപ്പോൾ  KL012002/0001234 ഏഴക്ക നമ്പർ ആയി മാറ്റപ്പെട്ടിരിക്കുന്നു. പുതിയ പാറ്റേർണുകളിൽ മാറ്റി ചെയ്യുക 

1) DL നമ്പർ ഏത് ഫോർമാറ്റിലും നൽകാം. ഉദാഹരണത്തിന് DL നമ്പർ: RJ-14/DLC/00/91059 ആണെങ്കിൽ, അത് താഴെപ്പറയുന്ന ഏതെങ്കിലും ഫോർമാറ്റിൽ നൽകാം:

i) RJ14 20000091059 അല്ലെങ്കിൽ 

ii) RJ1420000091059 അല്ലെങ്കിൽ 

iii) RJ14 /2000/0091059 അല്ലെങ്കിൽ 

iv) RJ-1420000091059

മോട്ടർ വാഹന വകുപ്പിലെ നടപടികൾ എല്ലാം ഇപ്പോൾ ഓൺലൈനാണ്. ഓൺലൈനായി അപേക്ഷിച്ചശേഷം ഒന്നുകിൽ  അവയുടെ കോപ്പി ആർടി ഓഫിസിൽ എത്തിച്ചാൽ മതി.

സേവനം സ്വീകരിക്കേണ്ട സംസ്ഥാനം തിരഞ്ഞെടുക്കുക

https://sarathi.parivahan.gov.in/sarathiservice/stateSelection.do

https://sarathi.parivahan.gov.in/sarathiservice/envaction.do

അപ്പോയ്മെന്റ് ബുക്ക് ചെയ്യേണ്ടതെപ്പോൾ?

അഡ്രസ് മാറുമ്പോഴും ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്ന സാഹചര്യത്തിലും എന്തെങ്കിലും തിരുത്തലുകൾ വരുത്തുന്നതിനായി അപേക്ഷിക്കുമ്പോഴും ആർടിഒയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അപ്പോയ്മെന്റ് ബുക്ക് ചെയ്യണം. അപ്പോയ്മെന്റ് ദിവസം സെൽഫ് ഡിക്ലറേഷൻ സഹിതം ഹിയറിങ്ങിനു ഹാജരാകണം.

ലൈസൻസ് ബ്ലാക്ക് ലിസ്റ്റിൽ ആകുന്നതെപ്പോൾ?

എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ലൈസൻസ് ബ്ലാക്ക് ലിസ്റ്റ് ആകും. പിഴ അടയ്ക്കുക, ലൈസൻസ് സസ്പെൻഷൻ തുടങ്ങിയ ശിക്ഷാ കാലാവധിക്കു ശേഷമോ അല്ലെങ്കിൽ നേരിട്ടു ഹിയറിങ്ങിനു വിളിപ്പിക്കുകയോ ചെയ്ത ശേഷം മാത്രമേ ബ്ലാക്ക് ലിസ്റ്റിൽനിന്നു പേരു മാറ്റുകയുള്ളൂ.

വിലാസം മാറേണ്ടതെങ്ങനെ?

വിലാസം മാറുന്നതിന് പരിവാഹൻ സൈറ്റിൽ ‘ചെയിഞ്ച് ഓഫ് അഡ്രസ്’ വഴി അപേക്ഷിക്കണം. ലൈസൻസ് പുതുക്കുന്ന സമയത്തും വിലാസമാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്. 260 രൂപയാണ് ഫീസ്. ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യണം.


സ്റ്റെപ് 1

നിങ്ങളുടെ ലൈസൻസ്, വാഹന റജിസ്ട്രേഷന്റെ വിശദ വിവരങ്ങൾ എല്ലാം മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്പോർട്ടലിൽ ലഭ്യമാണ് (www.parivahan.gov.in). പരിവാഹൻ സൈറ്റ് തുറക്കുക. അതിൽ ‘വാഹൻ’ എന്ന ഭാഗം വാഹനസംബന്ധമായും ‘സാരഥി’ എന്നത് ലൈസൻസ് സംബന്ധമായുമുള്ള കാര്യങ്ങളെക്കുറിച്ചാണ്. ഇതിൽ സാരഥി ക്ലിക് ചെയ്യുക. അതിൽ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. അതിൽ ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നത് ഏതു സംസ്ഥാനത്തുനിന്നാണെന്നു ക്ലിക് ചെയ്യുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ സ്ക്രീനിൽ കാണാം.

സ്റ്റെപ് 2

ഇതിൽ ‘ഡിഎൽ സർവീസ്’ (Driving License Service) തിരഞ്ഞെടുക്കുക. നിങ്ങളുടെ ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ചോദിക്കുന്ന സ്ഥലത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. വിവരങ്ങൾ ശരിയാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. അപ്പോൾത്തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് വരും.

സ്റ്റെപ് 3

വെബ്സൈറ്റിൽ ലൈസൻസ് പുതുക്കാൻ നൽകുമ്പോൾ സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള ഫോമുകളാണ്. ഇവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. നിങ്ങളുടെ ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.

സ്റ്റെപ് 4

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തി എങ്കിൽ അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.ഓൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം എല്ലാ ഡോക്യുമെന്റിന്റെയും കോപ്പി ആർടിഒ ഓഫിസിൽ നൽകണം.

കൂടെ ഒറിജിനൽ ലൈസൻസും വേണം. സ്വന്തം മേൽവിലാസം പിൻകോഡ്, ഫോൺ നമ്പർ സഹിതം എഴുതിയ കവർ, 42 രൂപയുടെ സ്റ്റാംപ് എന്നിവ കൂടി വയ്ക്കുക. ലൈസൻസ് വീട്ടിലെത്തും. നിലവിലെ സാഹചര്യത്തിൽ എല്ലാ ലൈസൻസിന്റെയും കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങൾ/ ഇ–സേവാ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...