ജനസാന്ദ്രത കൂടിയ മേഖല കൂടി ആയതിനാലാണ് തുരങ്ക പാത യാഥാർഥ്യം ആക്കുന്നത്. കൂടുതൽ സ്ഥലം ഏറ്റെടുപ്പും ഇതുവഴി ഒഴിവാക്കാം. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബാലരാമപുരവുമായി കണക്ട് ചെയുന്ന കണ്ടെയ്നർ റെയിൽവേ ലൈൻ ആണിത്.
പദ്ധതിക്ക് ആവശ്യമായ ഡി. പി. ആർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ 2019 ൽ തന്നെ സമർപ്പിച്ചതാണ്. ഉടൻ പദ്ധതിക്ക് വേണ്ട പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന റെയിൽ പാത ഭൂമിക്കടിയിലൂടെയാവും. വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായിട്ടാണ് പാത നിർമാണം. തുരങ്കത്തിലൂടെ. ബാലരാമപുരം നേമത്തിനും മധ്യേ മുടവൂർപ്പാറ ഭാഗത്തെത്തി വലത്തോട്ടു ബാലരാമപുരം ഭാഗത്തേക്കു വളയുന്ന നിലയിലാണ് രൂപരേഖ. ഒറ്റ വരി പാത പരമാവധി 35 മീറ്ററിലും കുറഞ്ഞത് 15 മീറ്ററും താഴ്ചയിലാവും നിർമിക്കുക.
1030 കോടി രൂപ വകയിരുത്തിയിട്ടുള്ള പദ്ധതി 42 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കരാർ. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂഗർഭ പാതയെന്ന പ്രത്യേകതയുണ്ട്. പാതയുടെ തുടക്കവും ഒടുക്കവുമൊഴിച്ചാൽ നിർമാണത്തിനു ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നതാണു മറ്റൊരു നേട്ടം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് റെയിൽവേ ലൈൻ കൂടി യാഥാർഥ്യം ആയാൽ ഇന്ത്യയിലെ ഒട്ടുമിക്ക രാജ്യാന്തര തുറമുഖങ്ങളുമായി വിഴിഞ്ഞത്തെ കണക്ട് ചെയ്യാൻ സാധിക്കും. ഇതുവഴി ചരക്ക് കയറ്റുമതി - ഇറക്കുമതിക്ക് വേഗം കൂടും. കൂടാതെ ഒട്ടനവധി തൊഴിൽ അവസരങ്ങളും രൂപപ്പെടും.
സംസ്ഥാന സർക്കാർ വിഴിഞ്ഞം റെയിൽവേ പദ്ധതിക്ക് വേണ്ട പ്രാരംഭ നടപടികൾ വേഗത്തിൽ ആക്കുകയാണ്. എത്രയും വേഗം ഇന്ത്യയുടെ വിഴിഞ്ഞം തുറമുഖം എന്ന സ്വപ്ന പദ്ധതി യാഥാർഥ്യം ആകട്ടെ.
Credits: Chief Minister's Office, Kerala ( Ahammad Devarkovil Konkan Railway Corporation Ltd Adani Group)
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇