ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഖില്‍ പൈലി പിടിയിലായി.
എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുകയാണ്, പലയിടത്തും സംഘര്‍ഷാവസ്ഥയുണ്ട്.
ജില്ലാ പഞ്ചായത്തിലേക്ക് പോകുന്ന വഴിയാണ് ധീരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കുട്ടികള്‍ വിളിക്കുന്നത്. കാറുമായി സംഭവ സ്ഥലത്തേക്ക് പോകുമ്ബോള്‍ നിഖില്‍ ഓടി വരുന്നത് കണ്ടുവെന്നും ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന് പറഞ്ഞു. ധീരജുമായി ആശുപത്രിയിലേക്ക് പോകുമ്ബോള്‍ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന നിഖിലും സുഹൃത്തും കലക്ട്രേറ്റ് ഭാഗത്തേക്ക് ഓടിപ്പോയതായും സത്യന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയും സജീവ പ്രവര്‍ത്തകനുമാണ് നിഖില്‍ പൈലി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങി കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന-ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് നിഖില്‍. ഇത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. നവമാധ്യമങ്ങളില്‍ നിരന്തരം പ്രകോപനപരമായ പോസ്റ്റുകളും നിഖില്‍ ഇട്ടിരുന്നു.
ബസില്‍ യാത്രചെയ്യുന്നതിനിടെ പൊലീസ് വളഞ്ഞു പിടികൂടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് മണിയാറംകുടി സ്വദേശി നിഖില്‍ പൈലിയാണ് ധീരജിനെകുത്തിയതെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്. മൊഴി നല്‍കിയിരുന്നു. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു.