ശബരിമലയിൽ തിരുവാഭരണം തിരികെ കൊണ്ടുപോകുന്ന വഴിയിൽ ജലാറ്റിന്‍ സ്‌ഫോടക വസ്തു;
പത്തനംതിട്ടയിൽ ശബരിമല തിരുവാഭരണ പാതയില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. തിരുവാഭരണം കടന്നുപോകുന്ന വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പാലത്തിന്റെ കടവിനോട് ചേര്‍ന്ന് താമസിക്കുന്ന മന്നാക്കുന്നില്‍ ജോസഫ് ജോസ് എന്നയാളാണ് സ്‌ഫോടക വസ്തുക്കള്‍ ആദ്യം കണ്ടത്. അവിചാരിതമായി കടവിലേക്കിറങ്ങുമ്പോള്‍ പാലത്തിന്റെ സ്പാനുകള്‍ക്കു താഴെ പഴക്കം ചെന്ന കുപ്പികള്‍ ചിന്നിച്ചിതറി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത് അസാധാരണ സാഹചര്യത്തില്‍ കറുത്ത തുണിക്കഷണങ്ങളും കണ്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയിൽ സ്‌ഫോടക വസ്തുക്കള്‍ കണ്ടത്
മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകുന്നത് ഈ പാതിയിലൂടെയാണ്.
21-ാം തീയതി പുലര്‍ച്ചെയാണ് ശബരിമലയില്‍ എത്തിച്ച തിരുവാഭരണം തിരികെ കൊണ്ടുപോവുക. ഇത് കടന്നുപോകുന്ന പാലത്തിന്റെ അടിവശത്തായി തൂണിനോട് ചേര്‍ന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ആറു ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് നീ്ക്കം ചെയ്തു.
വടശ്ശേരിക്കര ടൗണിനോട് ചേര്‍ന്ന് പേങ്ങാട്ടുകടവ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സ്പാനുകളുടെ കീഴിലായാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കിന്റെ ബാക്കിയുമാണ് കണ്ടെടുത്തത്. 21 ന് ആണ് തിരുവാഭരണങ്ങളുമായി പന്തളത്തേക്കുള്ള മടക്കയാത്ര ശബരിമലയില്‍ നിന്ന് ആരംഭിക്കുന്നത്.
റാന്നി പോലീസെത്തി സ്‌ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനും ബോംബ് സ്‌ക്വഡും ഡോഗ് സ്‌ക്വഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.ഏകദേശം 20 കിലോ തൂക്കം വരുന്ന പ്ലാസ്റ്റിക് ചാക്കിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.കണ്ടെടുത്തതില്‍ ഒരു സ്റ്റിക്ക് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കിയാണെന്നു കരുതപ്പെടുന്നു. പഴക്കം ചെന്ന കുപ്പികള്‍ പൊട്ടിത്തെറിച്ച നിലയില്‍ സംഭവ സ്ഥലത്തു കാണപ്പെട്ടുവെന്നു ദൃക്സാക്ഷി പറഞ്ഞു.