ശാര്‍ദുലിന് ഏഴ് വിക്കറ്റ്, ദക്ഷിണാഫ്രിക്ക ഓളൗട്ട്;കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പുറത്തെടുത്ത ശാര്‍ദുല്‍ താക്കൂര്‍.ശാര്‍ദുല്‍ 61 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റെടുത്തത്.
കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പുറത്തെടുത്ത ശാര്‍ദുല്‍ താക്കൂര്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് 27 റണ്‍സിലൊതുക്കി. ഒന്നിന് 88 ലെത്തിയ ശേഷം ആതിഥേയര്‍ക്ക് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു.
ആദ്യമായാണ് ടെസ്റ്റ് ഇന്നിംഗ്‌സില്‍ അഞ്ചോ അധികമോ വിക്കറ്റ് സ്വന്തമാക്കുന്നത്. മുഹമ്മദ് ഷാമിക്ക് രണ്ടു വിക്കറ്റ് കിട്ടി. തെംബ ബവൂമയുടെയും (51) കീഗന്‍ പീറ്റേഴ്‌സന്റെയും (62) അര്‍ധ ശതകങ്ങളിലാണ് ഇന്ത്യയുടെ രണ്ടിന് 202 അവര്‍ മറികടന്നത്. ലഞ്ചിന് മുമ്പ് റാസി വാന്‍ഡര്‍ ഡസനെ ടി.വി അമ്പയര്‍ ഔട്ട് വിധിച്ചത് വിവാദമായി.
മൂന്നാം ദിവസം ലഞ്ച് ഇടവേളയില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറും ടീം മാനേജര്‍ ഖൊമോട്‌സൊ മസുബലേലെയും മാച്ച് ഒഫിഷ്യലുകളോട് പരാതിപ്പെട്ടു. ശാര്‍ദുല്‍ താക്കൂര്‍ ആദ്യമായി ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനം കാഴചവെച്ചെങ്കിലും ദക്ഷിണാഫ്രിക്ക ലീഡ് നേടി. ലഞ്ചിന് മുമ്പുള്ള അവസാനത്തെ പന്തില്‍ ശാര്‍ദുല്‍ താക്കൂറിന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് പിടിച്ചതായാണ് ഫീല്‍ഡ് അമ്പയര്‍ മറായ്‌സ് എറാസ്മസ് വിധിച്ചത്. വാന്‍ഡര്‍ ഡസന്‍ റിവ്യൂ ചെയ്യാതെ ക്രീസ് വിട്ടു. എന്നാല്‍ റീപ്ലേയില്‍ പന്ത് നിലത്തു തൊടും മുമ്പാണോ റിഷഭ് ക്യാച്ചെടുത്തത് എന്ന് വ്യക്തമല്ല.