ബില്ലിലെങ്കിൽ വിദേശിക്കും കേരളത്തിൽ രക്ഷയില്ല....പാവം വിദേശി മദ്യം റോഡിലൊഴിച്ചു കളഞ്ഞു..
ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജിൽ നിന്നും മദ്യം വാങ്ങി മടങ്ങിയ വിദേശിക്ക് ബില്ല് കൈവശം വയ്ക്കാത്തതിന്റെ പേരിൽ പോലീസിൽ നിന്നും നേരിടേണ്ടി വന്നത് അല്പം കടന്നു പോയി എന്ന് വേണം പറയുവാൻ,മദ്യം കൊണ്ട് പോകാൻ പറ്റില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് ഇദ്ദേഹം നിരാശയോടും പ്രതിഷേധത്തോടും കൂടെ മദ്യം റോഡരുകിൽ ഒഴിച്ച് കളയുകയായിരുന്നു,കോവളത്താണ് സംഭവം.
കോവളത്ത് വിദേശിയുടെ മദ്യം റോഡിൽ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തിൽ നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ടി.കെ ഷാജി പരാതി നൽകിയത്. തെറ്റ് ചെയ്തിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് ജോലി ചെയ്‌തെന്നും കത്തിൽ വിശദീകരണമുണ്ട്. മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ടില്ലെന്നും വിദേശിയായ സ്റ്റീഫനോട് മോശമായ രീതിയിൽ സംസാരിച്ചില്ലെന്നും ഷാജി കത്തിൽ പറയുന്നു.
ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുതെന്ന നിർദേശം നടപ്പിലാക്കുക എന്നത് മാത്രമാണ് താൻ ചെയ്തതെന്നും എസ്‌ഐ വിശദീകരിച്ചു. തെറ്റുധാരണമൂലമാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്‌പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്‌ഐ പറയുന്നു.