മാസം മൂന്നര ലക്ഷം രൂപ ശമ്പളം നഴ്‌സിംഗ് ജോബ്‌സ് ഫ്രീ റിക്രൂട്ട്മെന്റും!!!!
അതും നാല് മാസം ജോലി ചെയ്തു കഴിഞ്ഞാൽ രണ്ട് മാസത്തെ ശമ്പളമുള്ള അവധിയോടെ!! കൂടെ ഓഫീസർ ക്ലാസ്സ് അക്കൊമഡേഷനും അടിപൊളി ഭക്ഷണവും കൂടി ഉണ്ടെങ്കിലോ!! ധാരാളം ഒഴിവുകളും..വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ?
കേരള സർക്കാർ സ്ഥാപനമായ ODEPC ആണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്.ക്രൂയ്‌സ് ഷിപ്പിലേക്കാണ് നിയമനം. നിരവധി ഒഴിവുകളുണ്ട്.
- എമർജൻസി മെഡിസിൻ, അക്യൂട്ട് കെയർ അല്ലെങ്കിൽ ഐസിയു എന്നീ ഏരിയകളിൽ എവിടെയെങ്കിലും മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ആണ് ഈ തസ്തികയിലേക്കുള്ള പ്രധാന യോഗ്യതകളിൽ ഒന്ന്..
- ഭംഗിയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവും നിർബന്ധമാണ്.
- ACLS അല്ലെങ്കിൽ ALS യോഗ്യതയും വേണം.
- വിദ്യാഭ്യാസയോഗ്യത BSc നഴ്സിംഗ് ആണ്.
- കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. വിൻഡോസ് 7, MS Office എന്നിവയിൽ നല്ല അറിവുണ്ടായിരിക്കണം.
- പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
- അപേക്ഷിക്കേണ്ട അവസാനതീയതി ഈ മാസം 31.