ക്രിപ്‌റ്റോ കറൻസിയെ പരിചയപ്പെടാം; എന്താണ് മോറിസ് കോയിൻ ?
DAILY MEDIA DESK : www.dailymalayaly.com 📧 : dailymalayalyinfo@gmail.comവ്യാഴാഴ്ച, ജനുവരി 06, 2022
ക്രിപ്റ്റോ കറൻസി രൂപയോ ഡോളറോപോലെ അച്ചടിച്ച ഒരു കറൻസിയല്ല.
ഇവയ്ക്ക് നിലവിലുള്ള കറന്‍സികളില്‍നിന്ന് പല വ്യത്യസ്തതകളുമുണ്ട്. ഒന്നാമതായി അവയ്ക്ക് ആന്തരികമൂല്യമൊന്നുമില്ല എന്നതാണ്. അതായത്, ഇവയുടെ മൂല്യത്തിന് തുല്യമായ സ്വര്‍ണമോ മറ്റ് വസ്തുക്കളോ ഒന്നും ആരും ഉറപ്പ് നല്‍കുന്നില്ല. പകരം വിനിമയമൂല്യം ഉണ്ടാവും.
ഗണിതശാസ്ത്രത്തിലെ നമ്പർ തിയറിയും കംപ്യൂട്ടർ സയൻസിലെ ക്രിപ്റ്റൊഗ്രാഫിയും ഉപയോഗിച്ചുണ്ടാക്കുന്ന കോഡുകൾ. ഞൊടിയിടയിൽ വില ഉയരുന്നുവെന്നതാണ് ഈ കറൻസിയെ ആവശ്യക്കാരുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.
2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്കു റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇതിനെതിരെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (ഐ.എം.എ.ഐ) സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ റോഹിന്റൺ നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചാണ് നിരോധനം നീക്കി ഉത്തരവിട്ടത്. ഇത്തരം കറൻസികൾക്ക് രാജ്യത്തു നിരോധനമില്ലെന്നും ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും ജനുവരിയിൽ റിസർവ് ബാങ്ക് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോ കറൻസി നിയന്ത്രണം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിലക്ക് എടുത്തു മാറ്റിയത്.
ഇതോടെ ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസി ഇടപാടുകൾ രാജ്യത്ത് നടത്താം. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി നിയമം മൂലം നിരോധിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് ഭരണഘടനക്ക് കീഴിൽ വരുന്ന നിയമാനുസൃതമായ വ്യാപാരമാണെന്നുമാണ് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചത്. ബാങ്കിങ് സംവിധാനത്തെ ദുർബലപ്പെടുത്തുന്ന വ്യാപാരങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു റിസർവ് ബാങ്കിന്റെ വാദം. ക്രിപ്‌റ്റോ കറൻസി ഡിജിറ്റൽ ഇടപാടുകൾക്ക് സമാനമായതാണെന്നും അതുകൊണ്ട് ആർ.ബി.ഐക്ക് അതു നിയന്ത്രിക്കാനുള്ള അധികാരം ഉണ്ടെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ കറൻസി (Digital currency) ഉടൻ വരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു
നിലവില്‍ പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്. അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
എന്താണ് ക്രിപ്റ്റോ കറൻസി ? എന്താണ് ബിറ്റ് കോയിൻ
മോറിസ് കോയിൻ
മോറിസ് കോയിൻ നിലവിലില്ലാത്ത ക്രിപ്റ്റോ കറൻസി.
അംഗീകാരമുള്ള കറൻസി ഏത്? ഇല്ലാത്തത് ഏത്? എന്ന വ്യക്തമായ ധാരണയില്ലാത്തതിനാൽ ക്രിപ്‌റ്റോ കറൻസിയെ പരിചയപ്പെടാം
ബിറ്റ്‌കോയിൻ
ഡോഗ്കോയിൻ
എത്തേറിയം
ബിറ്റ്‌കോയിൻ
ബിറ്റ്‌കോയിൻ ഒരു വികേന്ദ്രീകൃത ഡിജിറ്റൽ കറൻസിയാണ്, ഒരു സെൻട്രൽ ബാങ്കോ സിംഗിൾ അഡ്മിനിസ്‌ട്രേറ്ററോ ഇല്ലാതെ, അത് ഇടനിലക്കാരുടെ ആവശ്യമില്ലാതെ തന്നെ പിയർ-ടു-പിയർ ബിറ്റ്‌കോയിൻ നെറ്റ്‌വർക്കിൽ ഉപയോക്താവിൽ നിന്ന് ഉപയോക്താവിലേക്ക് അയയ്ക്കാൻ കഴിയും.
ടെസ്ല സ്ഥാപകൻ എലോൺ മസ്‌ക് ഉൾപ്പടെ ഉപയോഗിക്കുന്ന ശ്രദ്ധേയമായ ക്രിപ്‌റ്റോ കറൻസിയാണ് ബിറ്റ്‌കോയിൻ. 423 ശതമാനം വളർച്ചയാണ് ബിറ്റകോയിനുണ്ടായിരിക്കുന്നത്.കഴിഞ്ഞ വർഷത്തിൽ അതിന്റെ വില അഞ്ച് മടങ്ങ് വർദ്ധിച്ചു.ഇപ്പോൾ ഏറ്റവും ചിലവേറിയ ക്രിപ്‌റ്റോ കറൻസിയും ബിറ്റ്‌കോയിനാണ്.
ഡോഗ്കോയിൻ
അക്കാലത്തെ ക്രിപ്‌റ്റോകറൻസികളിലെ വന്യമായ ഊഹാപോഹങ്ങളെ കളിയാക്കി ഒരു "തമാശ" എന്ന നിലയിൽ ഒരു പേയ്‌മെന്റ് സംവിധാനം സൃഷ്ടിക്കാൻ തീരുമാനിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ബില്ലി മാർക്കസും ജാക്‌സൺ പാമറും ചേർന്ന് സൃഷ്‌ടിച്ച ഒരു ക്രിപ്‌റ്റോകറൻസിയാണ് ഡോഗ്‌കോയിൻ. ഇത് ആദ്യത്തെ "മെമെ കോയിൻ" ആയി കണക്കാക്കപ്പെടുന്നു, കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ആദ്യത്തെ "ഡോഗ് കോയിൻ"
അപ്രതീക്ഷിതമായ വർധനയാണ് ഡോഗ്‌കോയിന്റെ മൂല്യത്തിലുണ്ടായത്. ഏപ്രിൽ 25 ന് 29.85 സെന്റിൽ നിന്ന് 137.1 ശതമാനം വർധന. ബുധനാഴ്ച 70.78 സെന്റായി.കഴിഞ്ഞ വർഷം, അതിന്റെ വില 18,526 ശതമാനം അഥവാ 186 മടങ്ങ് ഉയർന്നു. വില ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയിലധികമായി ഉയർന്നു.
എത്തേറിയം
കേരളത്തിൽ മില്യൺ മണി സ്മാർട്ട് കോൺട്രാക്റ്റ് എന്ന വെബ്‌സൈറ്റിലൂടെയാണ് നിക്ഷേപകർ എത്തേറിയത്തിൽ നിക്ഷേപമിറക്കുന്നത്. 'ഡീഫി' എന്നറിയപ്പെടുന്ന ഒരു ഇതര ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമായി മൂലധനത്തിന്റെ ഒരു സ്റ്റോറായി ബിസിനസുകൾക്ക് ഉപയോഗിക്കുന്ന ക്രിപ്റ്റോകറൻസയാണ് എത്തേറിയം. ബാങ്കിങ്ങ് സേവനവുമായി ബന്ധപ്പെട്ടാണ് എത്തേറിയം ഉപയോഗിക്കുന്നത്.
ഏപ്രിൽ 25 ന് വെറും 2,862.57 ഡോളറിൽ നിന്ന് ബുധനാഴ്ച 4,286.29 ഡോളറായി എത്തേറിയത്തിന്റെ മൂല്യം ഉയർന്നു.വെറും ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഉണ്ടായത് 49.7 ശതമാനം വർധന.
ബിറ്റ് കോയിൻ മാസികയുടെ സഹസ്ഥാപകനായ റഷ്യൻ-കനേഡിയൻ പ്രോഗ്രാമർ വിറ്റാലിക്ക് ബ്യൂട്ടറിനാണ് എത്തേറിയത്തിന്റെ ഉപജ്ഞാതാവ്. 2014-ലാണ് എത്തേറിയം എന്ന ക്രിപ്റ്റോ കറൻസി രംഗത്തെത്തുന്നത്.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,