കൊറോണയില്‍ നിന്നും പിറന്നവന്‍ കൊറോണയ്ക്ക് അന്തകനാകുമോ ?

കൊറോണയ്ക്ക് അന്തകനാകുന്ന കാല ത്തിന് അധിക സമയമൊന്നും ആവശ്യമില്ലെന്നും രണ്ടു മാസത്തിനകം ലോകം പൂര്‍വ്വസ്ഥിതിയിലെത്തുമെന്നാണ് ഡാനിഷ് അരോഗ്യവകുപ്പ് പറയുന്നത്.

കൊറോണയില്‍ നിന്നും പിറന്നവന്‍ കൊറോണയ്ക്ക് അന്തകനാകുന്ന കാലം വരുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി ഡാനിഷ് അരോഗ്യവകുപ്പ് മേധാവി രംഗത്തെത്തിയിരിക്കുകയാണ്.

 വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ജനിതക മാറ്റങ്ങള്‍ ഏറെ സംഭവിച്ച് പല വകഭേദങ്ങള്‍ ഉണ്ടായി. എന്നാല്‍, ഓമിക്രോണ്‍ വകഭേദം ഈ ദുരിതത്തിന് ഒരു അറുതിവരുത്തുമെന്നാണ് അവര്‍ പറഞ്ഞത്. 

ഡാനിഷ് ടി വി 2 വിനൊട് സംസാരിക്കവേയാണ് ഡെന്‍മാര്‍ക്കിലെ പ്രമുഖ എപിഡെര്‍മോളജിസ്റ്റും സ്റ്റേറ്റ് സിറം ഇന്‍സ്റ്റിറ്റിയുട്ടിന്റെ മേധാവിയുമായ ഡോ. ടൈറ ഗ്രോവ് ക്രൗസ് ഇക്കാര്യം പറഞ്ഞത്. 

ഇന്‍സ്റ്റിറ്റിയുട്ട് നടത്തിയ പഠനത്തില്‍ ഓമിക്രോണ്‍ ബാധമൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, ഡെല്‍റ്റ കാലത്തേതിന്റെ പകുതിയായി കുറഞ്ഞതായി അവര്‍ വെളിപ്പെടുത്തി. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഡെന്‍മാര്‍ക്ക് രണ്ടു മാസത്തിനകം പൂര്‍ണ്ണമായും കോവിഡ് മുക്തമാകുമെന്നും അവര്‍ പറഞ്ഞു.

രണ്ടുമാസം കൂടി ഈ ദുരിതം നീണ്ടുനിന്നേക്കുമെന്നും അതിനകം അത് സാവധാനത്തില്‍ ഇല്ലാതെയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. അധിക വ്യാപനശേഷിയുള്ളതിനാല്‍, ഓമിക്രോണ്‍ വ്യാപനം മഹാമാരി നീട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ആദ്യം ഭയന്നിരുന്നത്. എന്നാല്‍, ഇത് മഹാമാരിയെ ഇല്ലാതെയാക്കുമെന്നാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും അവര്‍ പറഞ്ഞു. പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഓമിക്രോണ്‍ ഡെന്‍മാര്‍ക്കില്‍ അടുത്ത മാസം വ്യാപകമാകും. അത് കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ സുരക്ഷിതമായ ഒരു സാഹചര്യം വന്നുചേരുമെന്നും അവര്‍ സൂചിപ്പിച്ചു.

ഓമിക്രോണ്‍ ബാധയുള്ള രാജ്യങ്ങളിലെല്ലാം വ്യാപനം ശക്തമാവുകയാണ്. എന്നാല്‍, ഇത് ഡെല്‍റ്റയേക്കാള്‍ താരതമ്യേന ദുര്‍ബലമായതിനാല്‍, ബാധയേറ്റ പലരും ലക്ഷണങ്ങള്‍ കാണിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ വൈറസ് ബാധ ഉണ്ടാകുന്നതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രതിരോധശേഷി മനുഷ്യരിലുണ്ടാകും. 

അടുത്ത ചില ആഴ്ച്ചകളിലായി ഡെന്‍മാര്‍ക്കില്‍ രോഗവ്യാപനം കുതിച്ചുയരുകയാണ്. ഡിസംബര്‍ 27 നായിരുന്നു ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 41,035 പേര്‍ക്കാണ് അന്നേ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...