നാളെ റിപ്പബ്ലിക് ദിനം; ജനറൽ ബിപിൻ റാവത്ത് അടക്കം 4 പേർക്ക് പദ്മവിഭൂഷൻ 17 പേര്‍ക്ക് പത്മഭൂഷണ്‍; 107 പേർക്ക് പത്മശ്രീ;കൊറോണയ്ക്ക് എതിരെ രാജ്യം പോരാട്ടത്തിൽ രാഷ്ട്രപതി;

നാളെ റിപ്പബ്ലിക് ദിനം; ജനറൽ ബിപിൻ റാവത്ത് അടക്കം 4 പേർക്ക്  പദ്മവിഭൂഷൻ  17 പേര്‍ക്ക് പത്മഭൂഷണ്‍; 107 പേർക്ക് പത്മശ്രീ;കൊറോണയ്ക്ക് എതിരെ രാജ്യം പോരാട്ടത്തിൽ രാഷ്ട്രപതി; 

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ്  ജനറൽ ബിപിൻ റാവത്തടക്കമുള്ള നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൻ പുരസ്കാരം. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു.17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചപ്പോൾ 107 പര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളികളായ ഡോ. ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറിപ്പാണ് പദ്മശ്രീ നേടിയ മറ്റൊരു മലയാളി. സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ എന്നിവർക്കും കേരളത്തിൽ നിന്ന് പത്മശ്രീ ലഭിച്ചു. ചുണ്ടയിൽ ശങ്കരനാരായാണ മേനോന് (കായികം) പത്മശ്രീ ലഭിച്ചു. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല വൈസ് ചാൻസലർ നജ്മ അക്തറിനൊപ്പം ഗായകൻ സോനു നിഗം, ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവർക്കും പരമോന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചു.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൻ സിങ്, സാഹിത്യകാരൻ രാധേശ്യാം ഖോംക, പ്രഭ ആത്രേ എന്നിവരാണ് പത്ഭഭൂഷൺ നേടിയ മറ്റുള്ളവർ.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും പത്‌മഭൂഷൺ പുരസ്കാരത്തിന് അർഹരാകും. ഭാരത് ബയോടെക് മേധാവി കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവർക്കും പത്‌മഭൂഷൻ നൽകും. സുന്ദർ പിച്ചൈ എന്നിവരും പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായി.

ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്  രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കൊറോണയ്ക്കെതിരെ രാജ്യം ശക്തമായ പോരാട്ടം നടത്തുകയാണ് രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. 

Watch Live : https://www.facebook.com/PresidentOfIndia/

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ റിപ്പബ്‌ളിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുസ്മരിച്ചു. 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  സ്വാതന്ത്ര്യവാഞ്ഛയും ശ്രമങ്ങളും എല്ലാവരേയും പ്രചോദിപ്പിച്ചതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.  'സ്വരാജ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതില്‍ സമാനതകളില്ലാത്ത ധീരത കാണിക്കുകയും അതിനുവേണ്ടി പോരാടാന്‍ ജനങ്ങളെ ജ്വലിപ്പിക്കുകയും ചെയ്ത മഹാനായ സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം'.

 
എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ 
 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...