അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂറ്റൻ പാറക്കെട്ട് സഞ്ചാരികളുടെ ബോട്ടിലേക്ക് തകർന്നു വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. ബോട്ടുകളിൽ നിറയെ വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഏഴു പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേരെ കാണാതായി. ഒൻപത് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
മിനാസ് ഗെറൈസ് സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപ്പിറ്റോലിയോ കാന്യോണിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ പലരുടേയും എല്ലുകൾക്ക് ഒടിവ് സംഭവിച്ചതായും തലയ്ക്കും മുഖത്തിനും പരിക്കേറ്റതായുമാണ് റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് അപകടം സംഭവിച്ച നേരത്തെ സ്ഥലത്ത് ബോട്ടിങ് നിരോധിച്ചിരുന്നു. പിന്നീട് പ്രദേശം വിനോദ സഞ്ചാരികൾക്കായി തുറന്നപ്പോഴാണ് അപകടം സംഭവിച്ചത്.
കാണാതായെന്ന് സംശയിച്ച ആളുകളെ ടെലിഫോൺ ലൊക്കേഷൻ വഴിയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടും മൂന്നുപേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.URGENTE!!! Pedras se soltam de cânion em Capitólio, em Minas, e atingem três lanchas. pic.twitter.com/784wN6HbFy
— O Tempo (@otempo) January 8, 2022
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇