നാളെ 5G, ഭീതിയിൽ വിമാനങ്ങൾ ക്യാൻസൽ ചെയ്‌ത് കമ്പനികൾ. 5 ജി തരംഗങ്ങൾ 'വില്ലനാ'കും?
യുഎസ് സർക്കാർ നടപ്പാക്കുന്ന പുതിയ 5ജി സേവനങ്ങൾ വിമാന സർവീസിനെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. 15,000 വിമാനങ്ങൾ, 1.25 ദശലക്ഷം യാത്രക്കാർ, ചരക്കുഗതാഗതം എന്നിവയയെല്ലാം 5ജി ബാധിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി. റൺവേയുടെ അടുത്ത് 5 ജി സംവിധാനങ്ങൾ സ്ഥാപിച്ചാൽ, 5 ജി തരംഗങ്ങൾ വിമാനങ്ങളിലെ ആശയവിനിമയത്തിന് തടസ്സമുണ്ടാക്കും.
ടേക്ക് ഓഫ്, ലാൻഡിങ്, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ സുപ്രധാന സുരക്ഷാ കാര്യങ്ങളെ 5ജി ദോഷകരമായി ബാധിക്കാമെന്നും യുണൈറ്റഡ് എയർലൈൻസ് ചൂണ്ടിക്കാട്ടി. 5 ജി ഉപകരണങ്ങളുടെ പ്രവർത്തനം മൂലമുള്ള തടസത്തെ തുടർന്ന് പലപ്പോഴും വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ വേണ്ടിവരും. വ്യോമയാന സുരക്ഷയും പ്രതിസന്ധിയിലാകുമെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.
അമേരിക്കയിൽ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നത് കണക്കിലെടുത്ത്, എയർ ഇന്ത്യ വിമാന സർവീസുകൾ വെട്ടിക്കുറച്ചു. യുഎസിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ജനുവരി 19 മുതലുള്ള സർവീസുകളാണ് പുനഃക്രമീകരിച്ചത്.
റദ്ദാക്കിയതും വൈകുന്നതുമായ വിമാനസർവീസുകളുടെ വിവരങ്ങൾ എയർ ഇന്ത്യ ട്വീറ്റ് ചെയ്യുന്നുണ്ട്. 5ജി സേവനം നടപ്പാക്കുമ്പോൾ വ്യോമയാന പ്രതിസന്ധി ഉണ്ടാകുമെന്ന് യുഎസ് എയർലൈൻ മേധാവിമാർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടി.
#FlyAI: Due to deployment of the 5G communications in USA,we will not be able to operate the following flights of 19th Jan'22:
— Air India (@airindiain) January 18, 2022
AI101/102 DEL/JFK/DEL
AI173/174 DEL/SFO/DEL
AI127/126 DEL/ORD/DEL
AI191/144 BOM/EWR/BOM
Please standby for further updates.https://t.co/Cue4oHChwx
നാളെ 5G അവതരിപ്പിക്കാനിരിക്കുന്നതിനാൽ അമേരിക്കയിലേക്കുള്ള ഭൂരിഭാഗം വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചു. പ്രത്യേകിച്ചും, ലോസ് ഏഞ്ചൽസ് (LAX), ന്യൂയോർക്ക് (JFK), വാഷിംഗ്ടൺ (IAD) എന്നിവ ഒഴികെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ജീവനക്കാർക്കുള്ള മെമ്മോയിൽ ഇത് വിവരിക്കുന്നത് ഇങ്ങനെയാണ്:
ചില വിമാനത്താവളങ്ങളിൽ യുഎസിൽ 5G മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനപരമായ ആശങ്കകൾ കാരണം, 2022 ജനുവരി 19 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എമിറേറ്റ്സ് ഇനിപ്പറയുന്ന യുഎസ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കും:
ബോസ്റ്റൺ (BOS), ചിക്കാഗോ (ORD), ഡാളസ് ഫോർട്ട് വർത്ത് (DFW), ഹൂസ്റ്റൺ (IAH), മിയാമി (MIA), നെവാർക്ക് (EWR), ഒർലാൻഡോ (MCO), സാൻ ഫ്രാൻസിസ്കോ (SFO), സിയാറ്റിൽ (SEA). മേൽപ്പറഞ്ഞവയിലേതെങ്കിലും അവസാന ലക്ഷ്യസ്ഥാനവുമായി ടിക്കറ്റ് കൈവശം വച്ചിരിക്കുന്ന ഉപഭോക്താക്കൾ സ്റ്റാറ്റസ് ചെക്ക് ചെയ്യുക .ന്യൂയോർക്ക് ജെഎഫ്‌കെ, ലോസ് ഏഞ്ചൽസ് (ലാക്സ്), വാഷിംഗ്ടൺ ഡിസി (ഐഎഡി) എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്‌സ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നു.
എത്ര കാലത്തേക്ക് സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്ന് എയർലൈൻ പറയുന്നില്ലെങ്കിലും, 2022 ജനുവരി 31 വരെ എല്ലാ ഇൻവെന്ററികളും പൂജ്യമായിക്കഴിഞ്ഞു. ഈ സാഹചര്യം എങ്ങനെ വികസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി അത് മുന്നോട്ട് കൊണ്ടുപോകുകയോ നീട്ടുകയോ ചെയ്യാമെന്ന് കരുതുന്നു.
— UCMI (@UCMI5) January 19, 2022
📚READ ALSO:
🔘2 Double Rooms With a Separate Bathroom Accommodation Available
🔘ആരോഗ്യ പ്രവർത്തകർക്ക് നികുതി രഹിത € 1,000 ബോണസും മാർച്ച് 18 ന് അധിക ബാങ്ക് അവധിയും ലഭിക്കും
🔘നിയന്ത്രണങ്ങൾ ജനുവരി 30 ഞായറാഴ്ച വരെ; അയർലണ്ടിൽ 11,683 കേസുകൾ