ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ ഈ മാസം 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ഈ ക്ലാസുകൾ ഓൺലൈൻ മാത്രമാക്കുന്നത്.
ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം.ഫെബ്രുവരി രണ്ടാംവാരം ഇത് തുടരണമോയെന്ന് പരിശോധിക്കും.പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖ തയാറാക്കും. മാർഗരേഖ തിങ്കളാഴ്ച പുറത്തിറക്കും.കൂടുതൽ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും.
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ മാത്രമായിരിക്കും ഇനിമുതൽ സ്‌കൂളുകളിൽ ഓഫ്‌ലൈനായി പ്രവർത്തിക്കുക. ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായായിരിക്കും ക്ലാസ് നടക്കുക. 21 വരെ സ്‌കൂളുകൾ പ്രവർത്തിക്കും. ഇതിനുശേഷമായിരിക്കും അടക്കുക. നേരത്തെ സ്‌കൂളുകൾ പൂർണമായും അടച്ചിടേണ്ടതില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഇതിന് യോഗം അംഗീകാരം നൽകുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും.15 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിയതുകൊണ്ടാണ് പത്താം ക്ലാസ് മുതലുള്ളവർക്ക് സ്‌കൂളിൽതന്നെ ക്ലാസ് തുടരാൻ തീരുമാനിച്ചത്.10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്‌സിൻ സ്‌കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.