തൃക്കാക്കര എംഎൽഎ പി ടി തോമസ്(70) അന്തരിച്ചു. വെല്ലൂരിൽ ചികിത്സയിലായിരിക്കേയാണ് അന്ത്യം. തൃക്കാക്കരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. കെ പി സി സി വർക്കിങ് പ്രസിഡന്റാണ്.
രാവിലെ 10.30 ഓടെ വെല്ലൂർ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായി കൂറേക്കാലമായി ചികിത്സയിലായിരുന്നു. സ്വന്തം പ്രവർത്തന ശൈലികൊണ്ടും നിലപാടു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം.
നാലു തവണ എം എൽ എയും ഒരു തവണ എംപിയുമായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു. പിടി തോമസ് എംഎല്‍എ. പുതിയ നേതൃത്വം വന്നപ്പോഴും കെ പി സി സി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട മൂന്ന് പേരില്‍ ഒരാളായിരുന്നു പിടി തോമസ്. നിയമസഭയിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സ്പ്ലിങർ വിഷയത്തിലുള്‍പ്പടെ അദ്ദേഹവും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടുന്നതിന് നിയമസഭ സാക്ഷ്യം വഹിച്ചു
ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം. കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്.
പ്രവർത്തകർക്കിടയില്‍ വലിയാ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം ഏത് സമയത്തും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടിയെത്തിയിരുന്നു. താഴേക്കിടയിലുള്ള പ്രവർത്തകർക്ക് വരെ അദ്ദേഹത്തെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു.