നെടുമുടി പഞ്ചായത്തിലെ നാല്, 12, 15 വാർഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വെച്ചൂർ, അയ്മനം, കല്ലറ പഞ്ചായത്തുകളിലായി മുപ്പതിനായിരത്തിലേറെ പക്ഷികളെ നശിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ക്രിസ്തുമസ്-പുതുവത്സ വിപണി ലക്ഷ്യമിട്ട് വളർത്തുന്ന രണ്ട് ലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. അപ്പവും താറാവിറച്ചിയും ഇല്ലാതെ ക്രൈസ്തവർക്ക് ക്രിസ്മസ് ആഘോഷമില്ല. ക്രിസ്മസ് വിപണിയിൽ കണ്ണുംനട്ട് താറാവ് കർഷകർ ലക്ഷത്തോളം പൂവൻതാറാവുകളാണ് കോട്ടയം ജില്ലയിൽ വളർന്നുവരുന്നത്. ആഴ്ചകൾക്കുള്ളിൽ താറാവ് വിപണി സജീവമാവും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു
രണ്ടാഴ്ചകൾക്കു മുൻപ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകളാണ് (Duck) രോഗബാധ മൂലം ചത്തത്. വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളർത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
ഇത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് വളർത്തൽ കേന്ദ്രമായ കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖല കടുത്ത ആശങ്കയിലാണ്.
രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി വിപണനവും നിരോധിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിലും നിയന്ത്രണങ്ങൾ തുടരും. പ്രദേശങ്ങളിൽ ശക്തമായ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി. താറാവുകളടക്കം വളർത്ത് പക്ഷകളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനമേര്‍പ്പെടുത്തി.
കുട്ടനാട്ടിലും, കോട്ടയത്തും പക്ഷിപ്പനി ബാധിച്ച മേഖലയിലെ താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. രോഗ ബാധ കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ താറാവുകളെയാണ് കൊല്ലുന്നത്. കുട്ടനാട്ടില്‍ വിറക് സമയത്ത് എത്താത്തത് കാരണം ഉച്ചയ്ക്ക് ശേഷമാണ് താറാവുകളെ കത്തിച്ചുനശിപ്പിക്കാന്‍ തുടങ്ങിയത്.
മൃഗസംരക്ഷണവകുപ്പിന്റെ പത്ത് ദ്രുതകർമസേന സംഘങ്ങളെയാണ് താറാവുകളെ കോട്ടയത്ത് കൊല്ലാൻ നിയോഗിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും.
തുടർച്ചയായ വർഷങ്ങളിൽ പക്ഷിപ്പനി ബാധിക്കാൻ തുടങ്ങിയതോടെ താറാവ് കൃഷിയുമായി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. താറാവുകളെ കത്തിക്കാനുള്ള വിറകില്ലാത്തത് കുട്ടനാട്ടിൽ പ്രതിസന്ധിയായി.
വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ....
https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp