പത്തനംതിട്ട : ശബരിമലയിൽ തിങ്കളാഴ്ച അയ്യപ്പനെ തൊഴാൻ ഭക്തരുടെ നല്ല തിരക്കനുഭവപ്പെട്ടു.
വൈകീട്ട് നട തുറക്കുന്നതിന് മുമ്പ് തന്നെ നടപ്പന്തൽ നിറഞ്ഞിരുന്നു. തിങ്കളാഴ്ച 40,695 പേർ ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ശബരിമലയിൽ 30,117 പേർ ദർശനം നടത്തി. ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്
നടപ്പന്തൽ നിറഞ്ഞ ഭക്തരെ ഘട്ടംഘട്ടമായാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. സോപാനത്തെ ഫ്‌ളൈഓവർ നിറഞ്ഞ് കാത്തിരിപ്പിനൊടുവിലാണ് ഭക്തർക്ക് സുഖദർശനം സാധ്യമായത്. വൈകീട്ട് അഞ്ച് മണിയോടെ സന്നിധാനത്ത് കനത്ത മഴയും ഉണ്ടായിരുന്നു.