ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി.പുഷ്പചക്രം സമര്‍പ്പിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് 13 പേരുടെ മൃതദേഹങ്ങളും സുലൂരിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കര- വ്യോമ- നാവിക സേനാ തലവൻമാരും സൈനികര്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
സൈനികരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തമിഴ്‌നാട് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സിഡിഎസ് ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും മറ്റ് 11 സായുധ സേനാംഗങ്ങൾക്കും അന്തിമോപചാരം അർപ്പിക്കുന്നു.
Prime Minister Shri @narendramodi pays last respects to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the Tamil Nadu Chopper Crash. pic.twitter.com/KKZwiXfZdo
— BJP (@BJP4India) December 9, 2021
ജനറൽ ബിപിൻ റാവത്തിൻറയും ഭാര്യയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്കരിക്കുമെന്നാണ് നിലവിൽ അറിച്ചിട്ടുള്ളത്. https://youtu.be/8jlUPuQOd9k
വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ....