ന്യൂഡൽഹി : നാഗാലാൻഡിലെ മൊൺ ജില്ലയിൽ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ഗ്രാമീണരെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഖേദ പ്രകടനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം 250 ഓളം പേരടങ്ങുന്ന ജനക്കൂട്ടം മോൺസിറ്റിയിലെ അസം റൈഫിൾസ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അസംറൈഫിൾസ് ജവാന്മാർ വെടിയുതിർത്തു. ഇതിൽ ഒരു സാധാരണക്കാരൻ കൂടി കൊല്ലപ്പെടാൻ ഇടയാക്കിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഗ്രാമീണരുടെ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയുമുണ്ടായി. സ്വയരക്ഷയ്ക്കും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സുരക്ഷാ സേനയ്ക്ക് വെടിയുതിർക്കേണ്ടി വന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിന് കാരണമായി. മറ്റ് ചിലർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങളും പോലീസും ശ്രമിക്കുകയാണ്.
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണെന്ന് സമ്മതിച്ച അമിത് ഷാ സൈന്യം വെടിവെപ്പിന് നിർബന്ധിതരായതാണെന്നും പാർലമെന്റിൽ വിശദീകരണം നൽകി. തീവ്രവാദികളുടെ നീക്കം നടക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് 21 കമാൻഡോകൾ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെ എത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ട് പോയി. തുടർന്ന് അതിൽ തീവ്രവാദികളാണെന്നതുടർന്ന് അതിൽ തീവ്രവാദികളാണെന്ന സംശയത്തിൽ വെടിയുതിർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന എട്ട് പേരില്‍ ആറുപേര്‍ മരിച്ചു.വാഹനത്തിലുണ്ടായിരുന്നത് തീവ്രവാദികളല്ലെന്ന് പിന്നീട് സൈന്യത്തിന് ബോധ്യപ്പെട്ടു.. അമിത് ഷാ പറഞ്ഞു.