ഒമിക്രോൺ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. കർണാടകയിൽ രണ്ടു പുരുഷന്മാർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.ആദ്യരോഗി ഇന്ത്യ വിട്ടു. പരിശോധനഫലം നെഗറ്റീവായതോടെ നവംബർ 27ന് അർധരാത്രി ബെംഗളൂരുവിൽനിന്ന് ദുബായിലേക്ക് പോകുകയും ചെയ്തു
ഇന്ന് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ ബംഗളൂരുവിൽനിന്നുള്ള ഡോക്ടർ ആയതോടെയാണ് ആശങ്കൾ ഉടലെടുത്തത്. ഡോക്ടറുടെ സന്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 66 കാരൻ ദക്ഷിണാഫ്രിക്ക സന്ദർശിച്ച വിദേശിയും 46കാരൻ ബെംഗളൂരുവിലെ ആരോഗ്യപ്രവർത്തകനുമാണ്.
കർണാടകയിൽ വൈറസ് കണ്ടെത്തിയ 2 പേരിൽ ഇവരുമായി സമ്പർക്കം പുലർത്തിയ എല്ലാ ആളുകളെയും കണ്ടെത്തി പരിശോധന നടത്തിവരികയാണെന്നും ഇവർക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. പത്തു പേരുടെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡോക്ടറുടെ പ്രാഥമിക സന്പർക്കപ്പട്ടികയിൽ 13 പേരുണ്ടെന്നും ദ്വിതീയ സന്പർക്കപ്പട്ടികയിൽ 250-ൽ അധികം പേരുമുണ്ടെന്നും കർണാടക സർക്കാർ അറിയിച്ചു.
നവംബർ 21-ന് ഡോക്ടർക്ക് പനിയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ സാന്പിളുകൾ അന്നുതന്നെ ജനിതക പരിശോധനയ്ക്ക് അയച്ചു. തുടർന്ന് മൂന്നുദിവസത്തിനു ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമൻ 66 വയസുള്ള ദക്ഷിണാഫ്രിക്കൻ പൗരനാണ്. കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. കോവിഡ് വാക്സിന്റെ രണ്ടു ഡോസും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിലെത്തിയതിനു പിന്നലെ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളോട് സെൽഫ് ഐസൊലേഷന്‍ നിർദേശിക്കുകയും ചെയ്തു.
ഒരാഴ്ചയ്ക്കു ശേഷം ഇദ്ദേഹം ഒരു സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു. തുടർന്ന് ഇയാൾ ദുബായിലേക്ക് പോയി. ദക്ഷിണാഫ്രിക്കൻ പൗരന്റെ പ്രാഥമിക സന്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 24 പേരുടെയും ദ്വിതീയ സന്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 240 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.
https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV