ഡിസംബർ 4 വൈകുന്നേരം സായുധ സേനാംഗങ്ങൾ, തീവ്രവാദികൾ എന്ന് സംശയിച്ചു 13 സിവിലിയന്മാരെ കൊലപ്പെടുത്തിയതിൽ രോഷാകുലരായി, ഡിസംബർ 5 ന് നാഗാലാൻഡിലെ മോൺ ടൗണിലെ പ്രദേശവാസികൾ സൈനിക ക്യാമ്പ് ആക്രമിച്ചു.ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് ആളുമാറി വെടിവച്ചതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരു സുരക്ഷാഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
മോണ്‍ ജില്ലയില്‍ അസം റൈഫിള്‍സ് ക്യാംപും കൊന്യാക് യൂണിയൻ ഓഫിസും പ്രകോപിതരായ ജനക്കൂട്ടം അടിച്ചുതകര്‍ത്തു. സൈനിക വാഹനങ്ങൾക്ക് തീയിട്ടു. കല്ലേറില്‍ ഒരാൾ കൊല്ലപ്പെടുകയും ഏഴു ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോർട്ട്. വെടിവയ്പ്പില്‍ ഉള്‍പ്പെട്ട സൈനികർക്കെതിരെ ഉടൻ നടപടി വേണമെന്നാണ് ആവശ്യം.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി നെയ്‌ഫു റിയോ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. നാഗാലാൻഡ് ഗവർണർ ജഗ്‌ദീഷ് മുഖി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും നടുക്കം രേഖപ്പെടുത്തി. ഇതിനിടെ ഗ്രാമീണർ മരിക്കാനിടയായ സാഹചര്യത്തിൽ കടുത്ത വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.
Angry over armed forces troops killing 13 civilians in an "ambush blunder" December 4 evening, locals in #Nagaland's #Mon town attack an army camp on December 5 pic.twitter.com/coK8gREHyj
— Rahul Karmakar (@rahconteur) December 5, 2021
നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ അസം റൈഫിൾസ് ക്യാംപ് അടിച്ചുതകർത്ത് ജനക്കൂട്ടം. സംഭവത്തിൽ ഒരു ഗ്രാമവാസി കൂടെ കൊല്ലപ്പെട്ടതോടെ മരണസംഖ്യ 15 ആയി ഉയർന്നു. സംഭവത്തിൽ കൊലപാതക കേസും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് നാഗാലാൻഡിലെ മോണ്‍ ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു ഉത്തരവായി.
#JustIn | Large gatherings barred in #Nagaland's Mon district. pic.twitter.com/hTa7WZMxUN
— NDTV (@ndtv) December 5, 2021
https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV