ബഹ്റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്‌സ് വഴി നിയമനം നടത്തുന്നു. നഴ്സ്, ലാബ് ടെക്നിഷ്യന്‍ തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്കാണ് നിയമനം.
പ്രായ പരിധി: 40 വയസ്സില്‍ താഴെ.
2021 ഡിസംബര്‍ 10 ആണ് അവസാന തീയതി.
നിലവില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്‌റിന്‍ ദിനാര്‍ (ഏകദേശം 69,000 ഇന്ത്യന്‍ രൂപ).
നഴ്‌സിങ്ങില്‍ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സര്‍ജിക്കല്‍ വാര്‍ഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്‌സുമാര്‍ക്കാണ് അവസരം.
ലാബ്ടെക്നീഷ്യന്‍ ഒഴിവിലേക്ക് ബി.എസിസി എം.എല്‍.ടി. കഴിഞ്ഞു കുറഞ്ഞത് അഞ്ചു വര്‍ഷം ലാബ് ടെക്നിഷ്യന്‍ ആയി പ്രവര്‍ത്തി പരിചയമുള്ള പുരുഷന്‍മാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 – 375 ബഹ്‌റിന്‍ ദിനാര്‍.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്‌സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്നു നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV
#irishnursing #irelandmalayalis #informationireland #irishbusiness #IRISHMALAYALI #rosemalayalam #irishvanitha #irelandmalayali #indianstudents #ucmiireland #Ina #keralanurses #irelandcareer #healthcare #healthcareworkers #irelandmalayali #irelandmalayalees #irelandmalayalis #irishmalayali #ucmiireland #kerala #irelandjobs #irelandnursesjob