എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ വിന്റ്‌സര്‍ കാസിലില്‍ നുഴഞ്ഞുകയറി യുവാവ്
ക്രിസ്ത്മസ് ദിനത്തില്‍ എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ ജസ്വന്ത് സിംഗ് ചൈയല്‍ എന്ന സിക്ക് യുവാവ് ആയുധങ്ങളുമായി വിന്‍ഡ്സര്‍ കാസിലില്‍ നുഴഞ്ഞുകയറി.
1919-ല്‍ ജാലിയന്‍വാലബാഗില്‍ നടന്ന കൂട്ടക്കുരുതിക്ക് പ്രതികാരമായി എലിസബത്ത് രാജ്ഞിയെ കൊല്ലുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വളരെ കൃത്രിമമായി ഘനപ്പിച്ചശബ്ദത്ത്ല്‍ ചൈയ്ല്‍ പറഞ്ഞത്, ഇക്കാര്യം നിങ്ങള്‍ പുറത്തുപറഞ്ഞാല്‍, എന്റെ മരണം അടുത്തെത്തും എന്നായിരുന്നു. ചെയ്ത തെറ്റുകള്‍ക്കും ഇനി ചെയ്യാന്‍ പോകുന്ന തെറ്റുകള്‍ക്കും മാപ്പ് ചോദിച്ചുകൊണ്ടാണ് ഇയാള്‍ എലിസബത്ത് രാജ്ഞിയെ കൊല്ലുമെന്ന പ്രഖ്യാപനം നടത്തിയത്.
ക്ലാസ്സ് മുറിയില്‍ വിചിത്രമായ തമാശകള്‍ പറഞ്ഞ് സഹപാഠികളെ ചിരിപ്പിക്കാറുള്ള ഒരു കിറുക്കന്‍ ചെക്കന്‍ എന്നാണ് സഹപാഠികള്‍ ഈ യുവാവിനെ കുറിച്ച് ഓര്‍ക്കുന്നത്. ക്രിസ്ത്മസ് ദിനത്തി വിന്‍ഡസര്‍ കാസിലില്‍ നുഴഞ്ഞുകയറിയ ഇയാള്‍, രാജ്ഞിയുടെ സ്വകാര്യ വസതിക്ക് ഏതാനും വാരകള്‍ അടുത്തുവരെയെത്തി. സി സി ടി വി ദൃശ്യങ്ങളില്‍ പെട്ടതിനാല്‍ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുകയും പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.
തെയ്ംസ് വാലി പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. എന്നാല്‍, ഇതിന്റെ ഗുരുതര സ്വഭാവം നിമിത്തം ഇപ്പോള്‍ കേസ് സ്‌കോട്ട്ലന്‍ഡ്യാര്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്.
മകന്റെ പ്രവര്‍ത്തിയുണ്ടാക്കിയ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല ജസ്ബിര്‍ സിംഗ് ചൈയ്ല്‍ എന്ന 57 കാരന്. .
മകനുമായി ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവന് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള ശ്രമത്തിലാണെന്നുമാണ് നിസ്സഹായനായ ഈ പിതാവ് പറയുന്നത്.
സ്വന്തം മകന് എന്താണ് പറ്റിയതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വിങ്ങുകയാണ് ഹാംപ്ഷയറിലെ നോര്‍ത്ത് ബാഡെസ്ലി ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ തന്നെ ഒരു ഐ ടി കമ്പനി നടത്തുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ ഈ യുവാവിന്റെ പിതാവ്. വളരെ ദുര്‍ഘടം പിടിച്ച ഒരു സമയത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും, എല്ലാം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.