ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന നാലാം സ്ഥാനം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഉദ്ഘാടന മത്സരത്തിലും അവസാന മത്സരത്തിലും ഫ്രാന്‍സിനോട് തോറ്റു. ഫ്രാന്‍സിന്റെ മൂന്നു ഗോളും നേടിയത് ക്യാപ്റ്റന്‍ തിമോത്തി ക്ലെമന്റാണ്. മൂന്നു ഗോളും പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്നായിരുന്നു.
ലൂസേഴ്‌സ് ഫൈനലില്‍ 3-1 ന് ജയിച്ച് ഫ്രാന്‍സ് മൂന്നാം സ്ഥാനം നേടി. 2013 നു ശേഷം ഫൈനല്‍ കളിച്ച ഫ്രാന്‍സിന്റെ അതിനു ശേഷമുള്ള മികച്ച പ്രകടനമാണ് ഇത്. ജര്‍മനിയും അര്‍ജന്റീനയും തമ്മിലാണ് ഫൈനല്‍.
ഗോള്‍ പിറക്കാതിരുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യക്കായിരുന്നു നിയന്ത്രണം. എന്നാല്‍ തുടര്‍ന്ന് ഫ്രാന്‍സ് മേധാവിത്തം നേടി. ഇരുപത്താറാം മിനിറ്റില്‍ തിമോത്തി ക്ലെമന്റ് ആദ്യ ഗോളടിച്ചത്. 34, 47 മിനിറ്റുകളിലായി തിമോത്തി ഹാട്രിക് തികച്ചു. ഫ്രഞ്ച് നായകന്‍ ആറു മത്സരങ്ങളില്‍ അടിച്ചുകൂട്ടിയത് 14 ഗോളുകളാണ്.