കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് യു.എ.ഇ ഉറപ്പു നൽകി. യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയുമായി ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.
കേരളം നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് പ്രചോദനമാകുന്ന തീരുമാനമാണ് യു എ ഇ കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖലയിൽ ചലനം സൃഷ്ടിക്കുന്നതായിരിക്കും പുതിയ പദ്ധതി.
ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യു.എ.ഇ ഗവണ്മെൻ്റ് ലക്ഷ്യമിടുന്നത്. അതിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന കേരളത്തിൻ്റെ അഭ്യർത്ഥനയാണ് ഡോ. താനി അഹമ്മദ് അല്‍ സെയൂദി സ്വീകരിച്ചത്. പദ്ധതിയുടെ വിശാദാംശങ്ങള്‍ ടെക്നിക്കല്‍ ടീമുമായി ചര്‍ച്ചചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.