തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും
ഊട്ടിക്കു സമീപം കുനൂരിൽ കോയമ്പത്തൂരിൽ നിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം.
വ്യോമസേനാ മേധാവി എയർ മാർഷൽ വി ആർ ചൗധരി സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രതിരോധ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വ്യോമ സേന മേധാവി സ്ഥലത്തേക്ക് തിരിച്ചത്. ( air marshal visit accident spot )
തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിന്റെ സ്ഥിതിഗതികൾ വിലിയിരുത്തുകയാണ്. ഡൽഹിയിലെ പ്രതിരോധ ആസ്ഥാനത്ത് അപകടത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നുണ്ട്.
അപകടത്തില്‍പ്പെട്ട MI 17v5 ഹെലികോപ്റ്റര്‍ ഏത് കാലാവസ്ഥയിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിങിനും സാധിക്കും. റഷ്യയില്‍ നിന്നുള്ളതാണ് ഈ ഹെലികോപ്റ്റര്‍ എന്നും കരസേന മുൻ ഉപ മേധാവി ലെഫ്. ജന. ശരത് ചന്ദ് വ്യക്തമാക്കി. ഏതു കാലാവസ്ഥയും അതിജീവിച്ച് സഞ്ചരിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണ്. ഭൂപ്രകൃതിയെ സംബന്ധിച്ച് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചോ എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.
ഇന്ത്യൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. പതിനാല് യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മരണപ്പെട്ടവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു
Horrific Mi-17V5 helicopter crash in India. Gen #BipinRawat, Chief of Defence Staff, on board. Disturbing visuals. pic.twitter.com/5dCl2tnELs
— Sameer ‘Sadiq’ Bhat (@sadiquiz) December 8, 2021
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റ്‌നന്റ് കേണൽ ഹജീന്ദർ സിങ്ങ്, നായിക് ഗുർസേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് സായി തേജ, ഹവിൽദാർ സത്പാൽ എന്നിവർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.
11 bodies recovered from IAF helicopter crash site in Tamil Nadu.
— IndiaToday (@IndiaToday) December 8, 2021
(@Akshayanath /@ShivAroor )#bipinrawat #TamilNadu pic.twitter.com/mABLvGo7lN
MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.