"നക്ഷത്രം പൂത്തുലഞ്ഞ രാവതിൽ"...🎼🎼🎼
ഉണ്ണിയേശുവിന്റെ തിരുപ്പിറയുടെ ആഘോഷരാവിന്റെ മാറ്റുകൂട്ടാൻ അയർലണ്ടിലെ ഗ്രേസ് ഓഡിയോസ് അണിയിച്ചൊരുക്കിയ ക്രിസ്മസ് കരോളിന് മികച്ച പ്രതികരണം ആണ് ലോകത്തെമ്പാടുമുള്ള മലയാളികൾ നൽകികൊണ്ടിരിക്കുന്നതു.
മുഴുവനായും അയർലണ്ടിൽ നിർമ്മിച്ച സംഗീത വിരുന്ന് വ്യത്യസ്ഥമായ ദൃശ്യാനുഭവം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി.
ഷാബു പോൾ രചനയും സംവിധാനവും ,ബ്രൗൺബാബു സംഗീത സംവിധാനവും, ഓർക്കസ്ട്രേഷനും, മിക്സിങും കൂടാതെ ഗീവർഗീസ് ജോർജ്,ഡാരൻ കുസുമ,ടോബി ജോൺസ്,സുനിൽ തോമസ്,എന്നിവർ വീഡിയോ ഗ്രാഫിയും നിർവഹിച്ച ക്രിസ്മസ് കരോൾ ദൃശ്യവിരുന്നു നിർമ്മിച്ചിരിക്കുന്നതു അയർലണ്ടിലെ ഒരുപറ്റം സംഗീത പ്രേമികളുടെ കൂട്ടായ്‌മ ആണ്.
അപർണ സൂരജ്, ഗ്രേസ് മരിയ ജോസ്,ഐനിസ് മരിയ മാർട്ടിൻ,ദിവ സ്‌കറിയ,ഹന്ന ബിനോയ്,ഇവാ റോസ് ജോസ്,ഐറീൻ റെജി,ലിയാ റോജിൽ, ഈഫാ വർഗീസ്,സാറാ സജു,ദിയാ നിജു എന്നിവർ ആലാപന മികവുകൊണ്ടും, അലക്‌സ് മാത്യൂ താള മികവുകൊണ്ടും ശ്രദ്ധ പിടിച്ചു പറ്റി.
Special Thanks:
Church of Scientology
& Community Center- Dublin.
Facebook Watch : https://fb.watch/a5uDTyBhK1/
Youtube: https://youtu.be/ovanZaT6s-c