നെടുമ്പശ്ശേരിയിൽ RT-PCR ടെസ്റ്റ് വെയ്റ്റിംഗ്; നാട്ടിൽ കുടുങ്ങി ഇറ്റലി,യുകെ മറ്റ് യൂറോപ്യൻ മലയാളികൾ
ഇറ്റലി,യുകെ മറ്റ് യൂറോപ്യൻ മലയാളികൾ നെടുമ്പശ്ശേരിയിൽ RT-PCR ടെസ്റ്റ് വൈറ്റിംഗിങ് കാരണം കുടുങ്ങി. പരാതികളും പരിവട്ടവുമായി യുകെ മലയാളി എന്ന ഫേസ്ബുക്ക് അവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കുറെ വർഷങ്ങളായി നാട്ടിൽ പോകാതെ പോകുന്നവരും കുട്ടികളും പ്രായമുള്ളവരും റിസൾട്ട് ലഭിക്കാതെ കുടുങ്ങി. ചിലർക്ക് 5 മണിക്കൂർ തടഞ്ഞു വയ്ക്കപ്പെട്ടതിൽ ഉള്ള പ്രതിഷേധവും മറ്റുചിലർക്ക് ഉയർന്ന കാശ് കൊടുക്കാത്തതിനാൽ പെട്ടുപോയ വിഷമവുമായിരുന്നു പങ്കുവയ്‌ക്കേണ്ടിയിരുന്നത്.
മറ്റു ചിലരാകട്ടെ കയ്യിൽ ഇന്ത്യൻ കറൻസി ഇല്ലാത്തതിന്റെയും ഫോറിൻ കറൻസി മാറുമ്പോൾ 200 രൂപയോളം എക്സ്ട്രാ ചാർജ് ഈടാക്കിയതായും പരാതിപ്പെട്ടു. അത് കൂടാതെ 500 രൂപ നൽകി ടെസ്റ് എടുക്കുമ്പോൾ 5 മണിക്കൂർ കാലതാമസവും 2500 രൂപയോളം കൊടുത്താൽ അധികം താമസം ഇല്ലാതെയും റിസൾട്ട് ലഭിക്കുന്നുവെന്നും സീനിയർ സ്റ്റാഫുകൾ ജൂനിയർ സ്റ്റാഫുകളെ നിർത്തി മുങ്ങുന്നതായും അവിടെ പറയുന്ന വീഡിയോയിൽ വ്യക്തം.
എന്തൊക്കെയായാലും പ്രവാസികൾ കുടുങ്ങി. യാത്രചെയ്യുന്നതിന് മുൻപ് കാര്യങ്ങൾ അറിയുക മുൻകൂട്ടി തയ്യാറാകുക.. ശേഷം വീഡിയോ കാണുക
SEE VIDEO HERE