വിട പറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി അപകടത്തില്‍ വിട വാങ്ങിയത് ഉള്‍ക്കൊള്ളാനാവാതെ രാജ്യം.
സംയുക്ത ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത്(63) അന്തരിച്ചു.
ഇന്ന് ഉച്ചയോടെ നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ഊട്ടിക്കു സമീപം കുനൂരിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യ മധുലിക റാവത്തും മരണപ്പെട്ടു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.
2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്.
നഷ്ടമായത് ഇന്ത്യയുടെ മാസ്റ്റര്‍ ഓഫ് സര്‍ജിക്കല്‍ സ്ട്രൈക്സ് ! കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ചുക്കാന്‍ പിടിച്ചതെല്ലാം ബിപിന്‍ റാവത്ത് തന്നെ. സൈനീക കുടുംബത്തില്‍ നിന്നുള്ള പാരമ്പര്യവും റാവത്തിനെ തുണച്ചു ! നഷ്ടമായത് മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിലെ വിദഗ്ധനെ ! ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി അപകടത്തില്‍ വിട വാങ്ങിയത് ഉള്‍ക്കൊള്ളാനാവാതെ രാജ്യം.
1958 മാര്‍ച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയിലെ സൈനിക കുടുംബത്തിലാണ് റാവത്ത് ജനിച്ചത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.
പിതാവ് സേവനമനുഷ്ഠിച്ചിരുന്ന 11 ഗൂര്‍ഖാ റൈഫിള്‍സ് ന്റെ അഞ്ചാം ബറ്റാലിയനില്‍ ഓഫീസറായാണ് 1978 ല്‍ റാവത്ത് ഔദ്യോഗിക സേവനം തുടങ്ങിയത്. മീറ്റിലെ ചൗധരി ചരന്‍ സിങ്ങ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തിനാണ് ഡോ്ക്ടറേറ്റ് ലഭിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്‍ഫന്ററി ബറ്റാലിയന്റെ കമാന്‍ഡറായും കശ്മീരില്‍ ഇന്‍ഫന്ററി ഡിവിഷന്റെ തലവനായും സേവനമനുഷ്ഠിച്ച ലഫ്. ജനറല്‍ റാവത്ത് മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ വിദഗ്ധനായിട്ടാണ് അറിയപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിൽ േസവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയിലെ അസാധാരണസേവനങ്ങള്‍ക്ക് പരം വിശിഷ്ടസേവാ മെഡലും ഉത്തം യുദ്ധ് സേവ മെഡലും അദ്ദേഹത്തെ തേടിയെത്തി. നേപ്പാളി ആര്‍മിയില്‍ ഓണററി ജനറല്‍ കൂടിയായിരുന്നു അദ്ദേഹം.
ഒന്നാം മോദി സര്‍ക്കാര്‍ നേരിട്ട ആദ്യ വെല്ലുവിളികളില്‍ ഒന്നായിരുന്നു 2015 ജൂണിലെ നാഗാ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടത്തിയ ആക്രമണം. ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു തിരിച്ചടി അനിവാര്യമായിരുന്ന സമയം. 2015 ജൂണ്‍ എട്ടിന് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭീകരരെ തുരത്താന്‍ മിന്നലാക്രമണം. എഴുപതുമുതല്‍ എണ്‍പതുവരെ ഭീകരരാണ് ആ സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത്.
തൊട്ടടുത്ത വര്‍ഷം വീണ്ടുമൊരു മിന്നലാക്രമണം സൈന്യം നടത്തി. പാക് അധീന കശ്മീരില്‍. ഉറിയിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായിരുന്നു ആ മിന്നാലാക്രമണം. ഇത് പാകിസ്താനുള്ള സന്ദേശമെന്നാണ് അന്ന് ആക്രമണത്തിന് ശേഷം ബിപിന്‍ റാവത്ത് പ്രതികരിച്ചത്. ഈ രണ്ടുമിന്നലാക്രമണങ്ങളുടെയും ചുക്കാന്‍ പിടിച്ചത് ബിപിന്‍ റാവത്ത് ആയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കരസേനാ മേധാവിയുടെ കസേരയിലേക്ക് ബിപിന്‍ റാവത്തിനെ സര്‍ക്കാര്‍ നിയമിച്ചത്. കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ പ്രവീണ്‍ ബക്ഷി, തെക്കന്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ ലഫ്.ജനറല്‍ പിഎം ഹാരിസ് എന്നിവരെ മറികടന്നായിരുന്നു കരസേന മേധാവിയായി ലഫ്.ജനറല്‍ റാവത്തിന്റെ നിയമനം.
രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഏറ്റവും അനുയോജ്യനാണ് റാവത്ത് എന്നായിരുന്നു അന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിന്റെ ആ പ്രതീക്ഷകളെ മുഴുവന്‍ റാവത്ത് എന്നും കാത്തുസംരക്ഷിച്ചു. ഒടുവില്‍ അദ്ദേഹം തന്റെ സേവനം അവസാനിപ്പിക്കുന്ന കാലമായപ്പോഴേക്കും അദ്ദേഹത്തെ സംയുക്ത സേന മേധാവിയായി സര്‍ക്കാര്‍ നിയമിച്ചതും റാവത്തിനുള്ള അംഗീകാരമായി. പുതിയ പദവിയിലൂടെ ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളുടെ ഏകോപന ചുമതല എന്ന സുപ്രധാന ദൗത്യമാണ് റാവത്തിന് നല്‍കിയിരുന്നത്. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലായിരുന്നു സംയുക്ത സേന മേധാവിയുടെ നിയമനം.
With deep regret, it has now been ascertained that Gen Bipin Rawat, Mrs Madhulika Rawat and 11 other persons on board have died in the unfortunate accident.
— Indian Air Force (@IAF_MCC) December 8, 2021