കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ ഉള്‍പ്പടെ മൂന്നുപേര്‍ സിംബാബ്വെയില് നിന്നും ജാംനഗറില്‍ എത്തിയത്. അടുത്തിടെ സിംബാബ്വെയില് നിന്നും മടങ്ങിയെത്തിയ ഈ 72കാരനാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയ ആൾ. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ സാംപിള്‍ ഫലം ലഭിച്ചിട്ടില്ല.
കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരുന്നു. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഇതിൽ 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 27നു രാജ്യം വിട്ടിരുന്നു.22ന് ആണ് ഇയാളുടെ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയച്ചത്. തൊട്ടടുത്ത ദിവസം സമീപ ത്തെ സ്വകാര്യ ലാബിൽ പരിശോധന നടത്തി ലഭിച്ച നെഗറ്റീവ് റിപ്പോർട്ടുമായി 27ന് ഇയാൾ ദുബായിലേക്കു കടക്കുകയായിരുന്നു.
അതേസമയം, ബെംഗളൂരുവിലെ ആശുപത്രിയിൽ അനസ്തെറ്റിസ്റ്റായ ഡോക്ടർക്ക് (46) ഒമിക്രോൺ എങ്ങനെ ബാധിച്ചു എന്ന എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ച നവംബർ 24നു മുൻപ് ഇന്ത്യയിൽ ഒമിക്രോൺ ബാധിതരായി ചിലരെത്തിയെന്നു സംശയമുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നവംബർ 1 മുതൽ രാജ്യത്ത് എത്തിയ ആളുകളെ ബന്ധപ്പെട്ടു നിരീക്ഷണം തുടങ്ങിയിരിക്കുകയാണ്.